Wednesday, 18 April 2012

മരണ മസ്തക്കൊരു മറുപടി ...


മരണ മസ്തക്കൊരു മറുപടി ...


മകളെ,
നിന്‍റെ രഹസ്യ വോയറിസത്തിന്‍റെ അദൃശ്യ ദൃഷ്ടികള്‍  പാപ കിരണങ്ങള്‍
,എന്‍റെ ശരീരത്തെ ഒരു അഗ്നിയിലും മൂര്‍ച്ചിക്കാത്ത വിധം ലജ്ജാകരമായ ശൈത്യഭാരമാക്കി മാറ്റി.
എന്‍റെ കിടപ്പറയിലെ സ്നേഹ ഭാഷണങ്ങള്‍ , റ്റാന്ജെരിന്‍ നിറ വിരിപ്പിനു പിറകിലെ ഇരുമ്പഴി തൊട്ട്  ,മുയല്‍ച്ചെവി നീട്ടി കേട്ട് നീ കട്ടെടുത്തു..

എന്‍റെ വെള്ള വിരിപ്പിലെ രക്ത ഭൂപടങ്ങള്‍ , എന്‍റെ ഹൃദയോള്‍ത്തിരചലനങ്ങ
ള്‍ ,പാദസര കിലുക്കം ഒളിച്ചു വെച്ച ചെറു മൂളലുകള്‍ ,നിന്‍റെ ആത്മരതിയിലെ ഇരുപാതിയും മറുപാതിയും ആക്കുമ്പോള്‍ ഹ്ഹെ പെണ്‍ കിടാവേ, നിന്‍റെ കണ്ണുകളെ അസൂയയുടെ കൂര്‍പ്പും പകയുടെ ആക്രോശവും ദുരയുടെ നെടുവീര്‍പ്പും,നിസ്സഹായമായ കൊടിച്ചിത്തരത്തിന്റെ ആത്മഘര്‍ഷണങ്ങളും ചേര്‍ത്ത് നീലപ്രകാശം ചിതറുന്ന ചിന്നമസ്തയെ പോലെ ഉന്മാദിയാക്കി.

പാതി വഴിയില്‍ ഓരോ പ്രേമവും നമ്മെ ഉപേക്ഷിക്കുന്നതിനെക്കാള്‍ ,കടുത്ത വേദനയാണ് നിന്‍റെ പ്രേമമുഖത്ത് , വഞ്ചനയുടെ തുപ്പല്‍ കാര്‍ക്കിച്ച ,പുരുഷന്‍റെ കളവുകള്‍ തിരിച്ചറിയുന്നത്...
 എന്തുമാകട്ടെ എന്‍റെ കുപ്പ തൊട്ടികളെ അശുദ്ധമാക്കാതിരിക്കൂ ..മാലിന്യക്കൊട്ടയില്‍ സ്രവാവശിഷ്ടങ്ങളാല്‍ എച്ചിലാക്കപ്പെട്ട എന്‍റെ നിറങ്ങളുടെയും ഗന്ധങ്ങളുടെയും ആത്മ വൃണങ്ങളുടെയും രക്തരോഷങ്ങളുടെയും മൃതശരീരങ്ങള്‍ ത്ജരയെക്കാള്‍ മുഴുത്ത വിശപ്പോടും ആര്‍ത്തിയോടും നീ വാരിപ്പുണരുന്നത് കാണുമ്പോള്‍ നിന്‍റെ ഭ്രമങ്ങളും വിഹ്വതകളും എന്നെ അറപ്പിക്ക മാത്രമല്ല ഭയപ്പെടുത്തുകയും ചെയ്യുന്നു..

കടുംനിറ ചുണ്ട് ചായത്തിന്‍റെയും വില കുറഞ്ഞ വാസന പൌഡാറി
ന്‍റെയും വിയര്‍പ്പിന്‍റെയും ചതമുല്ലക ളുടെയും ഘോഷസന്ധ്യകളില്‍ ഓടകളുടെ അഴുക്കും വഴിയാത്രക്കാരന്‍റെ പഴകിയ മൂത്രമണവും ആരും തിരിച്ചറിയും പോലെ, നിന്‍റെ വിശുദ്ധകന്യയാളെന്ന പ്രഘോഷണങ്ങളും തിരിച്ചറിയപ്പെട്ടിരിക്കുന്നു...നിന്‍റെ വാക്കുകള്‍ അഹോ... അഗര്‍ഭ പ്രാണയാമം പോലെ എത്രയോ നിഷ്ഫലം .
കുരിശില്‍ ചിന്തപ്പെട്ട രക്തതെയെങ്കിലും വെറുതെ വിട്ടു കൂടെ? ..കാണാപ്പാടം  പഠിച്ച വേദപുസ്തകങ്ങളെയും വെറുതെ വിടുക..ദൈവം നിന്‍റെ കൂട്ടികൊടുപ്പുകാരനെന്നു നീ കരുതിയോ?കൂദാശകളെയും വിശ്വാസങ്ങളെയും തൊട്ടുള്ള ആണകള്‍ അഗമ്യതയുടെ പരിശുദ്ധ മേലങ്കിക്കുള്ള റേന്തയാക്കാതെ അവയെ ഞാനാസി കൊണ്ട് അറുത്തു കളയൂ.ലോകത്ത് പുരുഷന്‍ കണ്ട 'ഒരേ ഒരു കന്യയാളാകാന്‍ ' ചെല്‍പ്പാര്‍ക്കിന്‍ ചുവന്ന കുപ്പികള്‍ ഇനിയും വാങ്ങുമോ?
ആയിരം രാത്രി ഭാഷണങ്ങള്‍ അനേകായിരം സന്ദേശങ്ങള്‍ പ്രേമത്തിന്‍റെയും കാമത്തിന്‍റെയും ഇട നൂല്‍പ്പാലങ്ങളില്‍ വെച്ച് നീ സ്വപ്നം കണ്ട പുരുഷായിത കഥയോര്‍ത്തു സുവര്‍ണനാഭാന്‍ വാ പൊത്തി ചിരിക്കുന്നു...ശരീരത്തിനും ആത്മാവിനും സ്വയം സാക്ഷ്യം പറയേണ്ടി വന്ന നിന്‍റെ ഗതി കേടിനു പകരം വെക്കാന്‍ എത്ര മീറ്റര്‍ മഞ്ഞ നൂല്ക്കള്‍ വേണ്ടി വരും?

അകന്നു പോ മരണ മസ്തെ..
നിലച്ചാന്തു തൊട്ടും ഇടംമുലമ്പാലാല്‍ വലതു കരിംഗുരുതിയുഴിഞ്ഞും വലം മുലമ്പാലാല്‍ ചെന്ഗുരുത്തി ഇടതുഴിഞ്ഞും ഞാന്‍ പോറ്റും ഉണ്ണികളെ കണ്ണാരമായി കൊത്താതിരിക്കുക ...
പന്തീരാണ്ടു പതിറ്റാണ്ട് പുലവചുണ്ടുകളില്‍ പകര്‍ന്നു കിട്ടിയ വെണ്‍പകളെയിതാ ഞാന്‍ ഒരിക്കല്‍ കൂടി ചപ്പതീട്ടുന്നു...ത്രിണധൂമാഗ്നി അടച്ചു വെക്കുന്നു...എക്കാലത്തേക്കും ഉപേക്ഷിക്കപ്പെട്ടവളും അനാഥയാക്കപ്പെട്ടവളുമായ സ്ത്രീയ്യെ.... നിന്‍റെ ആദിപാപങ്ങള്‍ക്കും തൊണ്ണൂറൂ  പാഗലങ്ങള്‍ക്കും വാഗ്വജ്ജ്രങ്ങള്‍ക്കും എന്‍റെ ഒറ്റ വാക്കേ തുണ..
1.മരണമസ്ത -ചിന്നമസ്ത :ഏറ്റവും ഭയങ്കരങ്ങള്‍ ആയ പത്തു  പ്രേതങ്ങളില്‍  ആദ്യത്തെതു. ദേവി പാര്‍വതിയുടെ ദശ പ്രേതങ്ങളിലെ ഭയങ്കരി.സ്വന്തം തല വെട്ടി ആ തല കയ്യില്‍ താങ്ങിയാണ് നടപ്പ്.കഴുത്തില്‍ നിന്നും ചിതറുന്ന രക്തം  നാവാല്‍ നക്കി കുടിക്കുന്നുമുണ്ട്.
2.വേശ്യ ,3.ഞാനാസി-അറിവാകുന്ന വാള്‍ 4.വിഷ പാമ്പിന്‍ കുഞ്ഞു 5.ശാപം 6.അഗര്‍ഭ പ്രാണയാമം -ജപവും ധ്യാനവും ഇല്ലാത്ത പ്രാണായാമം 

Thursday, 9 February 2012

1975 - ല്‍ പോസ്റ്റ്‌ ചെയ്ത ഒരു കഥ

1975 - ല്‍ പോസ്റ്റ്‌ ചെയ്ത ഒരു കഥ
     വിമാനാപകടത്തില്‍ അയാള്‍ ചത്ത്‌ തുലഞ്ഞെന്ന  വാര്‍ത്ത വിവിധ ഭാരതിയിലൂടെ കേട്ടപ്പോള്‍    ഞാന്‍ ചെറുങ്ങനെ ഒന്ന് നടുങ്ങി .വേശ്യാപ്പുരയുടെ  തകര ചുമരുകള്‍ക്കിടയില്‍ ബീജാവശി ഷ്ടങ്ങള്‍ നിറഞ്ഞ  ചുവന്ന ബക്കറ്റുമായി ഞാന്‍ ഒരു നിമിഷം നിന്നു . വീണ്ടും ഓരോ മുറികളിലെക്കും    കയറി ചെന്ന് ഉപയോഗിച്ച ഗര്‍ഭ നിരോധന ഉറകളും ഗുളികകളുടെ കവറുകളും പെറുക്കാന്‍ എനിക്ക് അറപ്പ് തോന്നി ...
          എന്‍റെ മുമ്പി ലൂടെ കേരളത്തില്‍ നിന്നും വാങ്ങിയ അന്ജാര് ആദിവാസിപ്പെ ണ്‍ കുട്ടികള്‍ നടന്നു പോയി.അവരില്‍ ഒരാള്‍ എന്നെ നോക്കി സ്നേഹ ത്തോടെ ചിരിക്കുകയും ചെയ്തു.
     തെരുവില്‍,പുറത്ത് ചെണ്ടയുടെ ശബ്ദവും ടപ്പാം കൂത്തും  കേട്ടു .പടക്കങ്ങളുടെ മാല ശബ്ദവും ഘോഷവും വിസ്സിലടികളും മുഴങ്ങി. ആകാശത്ത് പൊട്ടി തെറിച്ചു തീപ്പൂവുകള്‍, തകര്‍ന്ന ഒരു മനുഷ്യ ശിരസ്സില്‍ നിന്നെന്ന പോലെ ചോരത്തുള്ളികള്‍  ചിതറിച്ചു.വിവിധ ഭാരതിയില്‍ നിന്നും പഴയ വിപ്ലവഗാനം സം പ്രേക്ഷണം ചെയ്തു.
  എനിക്കെന്തോ കണക്കില്‍ പിഴച്ചത് പോലെ തോന്നി.ഞാനാ  പ്ലാസ്റ്റിക്ക്  ബക്കറ്റ് നിലത്ത്‌ വച്ചു.മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരുഷ്ണ സന്ധ്യക്ക്‌ എന്‍റെ  പത്തൊമ്പത് വയസ്സിലായിരുന്നു എനിക്കാ  ബക്കറ്റ് കിട്ടിയത്.വന്ധ്യംകരണം ചെയ്തവര്‍ക്കായുള്ള  ഗവണ്‍ മെന്റിന്‍റെ  സൌജന്യം.ഞാന്‍ ആ ദിവസങ്ങളെ ക്കുറിചോര്‍ത്തു
    പട്ടാളക്കാര്‍ എന്‍റെ ഗ്രാമത്തില്‍ ആദ്യമായി വന്ന ദിവസം.. 
ഞാന്‍ പഴക്കൂടകള്‍ ഒഴിഞ്ഞ എന്‍റെ ഉന്തു വണ്ടിയില്‍ രാത്രി ദോശകള്‍  ചുട്ടു.. വെന്ത ഇരുമ്പ് കല്ലിലേക്ക് ഞാന്‍ മാവ് കലക്കിയോഴിച്ചു.നാല്പ്പതതഞ്ചു പട്ടാളക്കാരുടെ ഒരു സംഘമായിരുന്നു അത്.അവര്‍ തോക്കിന്‍റെ ബാര്രെല്ലുകളില്‍ തട്ടികൊണ്ടിരുന്നു.രാത്രി,എന്‍റെ പെട്രോമാക്സ്സീലെക്കു  ആരോ ഇരുട്ട് കലക്കി യോഴിച്ചത് പോലെ അത് പെട്ടന്ന് കെട്ടു
   ഞാന്‍ ഒന്ന് രണ്ടു മുടക വിളക്കുകള്‍ കത്തിച്ചു...
"ദോശയെടുക്ക്" അവരിലൊരാള്‍ പറഞ്ഞു.
"പയ്യന്‍ നിന്‍റെ പേരെന്താണ് ?"
"ഗുലാം നബി" ഞാന്‍ പുതിന ചട്ട്ണി അയാളുടെ പാത്രത്തിലേക്ക് കോരിയിട്ടു.
എന്‍റെ ഗ്രാമത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്ക്      അറിയാമായിരുന്നു.
തലേ ആഴ്ചകളില്‍ ബാവളിയിലും മടോഗയിലും പട്ടാളക്കാര്‍ ലാത്തികള്‍  ചുഴറ്റു  ന്നതും അവിടത്തെ രാത്രികളില്‍ കര്‍ഫൂ നിശബ്ദതയുടെ ലാട വിളക്കുകള്‍ കത്തിച്ചതും ഞാന്‍ കണ്ടിരുന്നു.
"ഗുല്ലൂ പേടിക്കേണ്ടാ,അവരിങ്ങോട്ടൊന്നും    കേറി വരില്ല.ഇന്ദിരാജി വളരെ നല്ലവളണ്"മുന്നി എന്നെ ആശ്വസിപ്പിച്ചു.
         "ത്ഫൂ...നല്ലവള്‍,"മറുപടി പറഞ്ഞത് ചുങ്കുദാദു വാന്. 
"നിനക്ക് അതിന്റെ കളികള്‍ ഒന്നും അറിയില്ല മകളെ" അദ്ദേഹം മുന്നിയെ ശാസിച്ചു.അവളുടെ മുഖം  ഇളം ചുവപ്പാകുന്നതും പൂവിതള്‍ പോലത്തെ ചുണ്ടുകള്‍ കൂര്‍ക്കുന്നതും ഞാന്‍ കണ്ടു.

"ബിര ഹോര്രുകളുടെ കാര്യത്തില്‍ എന്താണ് സംഭവിച്ചത്?ഖാസ്സികളുടെ പ്രശ്നം നോക്കൂ..നിങ്ങള്‍ സര്‍ക്കാരിനെ വെറുതെ കുട്ടപ്പെടുതുകയാണ്."
"മുന്നേഎ ആദിവാസികളുടെ പ്രശനം മുന്ബോട്ടു കൊണ്ട് വന്നത് കൊണ്ട് മാത്രം അടിയന്തരാവസ്ഥയെ ന്യായീകരിക്കുവാന്‍ ആവില്ല."
"ചുങ്കുദാദു പതുക്കെ" ഞാന്‍ അദ്ദേഹത്തെ  വിലക്കി.ഇഷ്ടികയുടെ മണ്‍ ചുമരിനും വാതില്‍ പ്പോളിക്കും ചെവിടുകള്‍ ഉണ്ടെന്നു ഞാന്‍ ഭയന്നിരുന്നു.രാജ്യ സ്നേഹത്തിന്റെയും രാജ്യ ദ്രോഹതിന്റെയും ഇടയ്ക്കു ഇന്ത്യയില്‍ ചില വാക്കുകളുടെയും വാചകങ്ങളുടെയും വരമ്പുകള്‍ മാത്രമേയുള്ളൂവെന്നു എനിക്കറിയാമായിരുന്നു..
  വേനല്‍; വിനാഗിരി വീണ വൃണം പോലെ ഗ്രാമം പഴുത്തു കൊണ്ടിരുന്നു.   മുളം കാടുകള്‍ക്കിടയിലൊരു  വേനല്‍ കാറ്റ് പാട്ട് മൂളി ചുറ്റിത്തിരിഞ്ഞു.നഗരാതിര്‍ത്തി യിലായിരുന്നു ഞങ്ങളുടെ ലോഡ്ജ്. ആര്യ വേപ്പിന്‍റെയും പെരാലിന്‍റെയും കൂറ്റന്‍ വൃക്ഷങ്ങള്‍ക്കിടയില്‍ ഒരു തടിച്ച കല്‍ക്കുന്തം പോലെ എന്‍റെ ലോഡ്ജ്   നഗരത്തെയും ഗ്രാമത്തെയും വേര്‍ തിരിച്ചു.പ്രൊഫ്‌. രാമാനാഥ അയ്യരുടെ  ഇന്സ്ടിടുട്ടിനു വേണ്ടി നെല്ല് വിത്തുകള്‍ ശേഖരിക്കുന്നവരുടെ സംഘത്തില്‍ ഞാനും ചിലപ്പോഴെല്ലാം ഉള്‍പ്പെട്ടു. അല്ലത്തപ്പോഴെല്ലാം  ഞാന്‍ ഗ്രാമങ്ങളില്‍  പോയി  വയലറ്റ് കറ യിട്ടുന്ന ഞാവല്‍ പഴങ്ങളും കുഞ്ഞി ചുണ്ടിലെ ഈത്ത പോലുള്ള റബൂട്ടാനും  തുടു പെരക്കകളും ശേഖരിച്ചു. അവ മുളന്കൈ വണ്ടിയില്‍ വച്ച് നഗരങ്ങളില്‍ കൊണ്ട് ചെന്ന് വിറ്റു .
  അടിയന്തരാവസ്ഥ എന്റെ ജോലിയും തടസ്സ പ്പെടുത്തി .പഴക്കൂടകള്‍ ബലമായി പിടിച്ചു കൊണ്ട് പോകുന്ന ഒരു സംഘം  പട്ടാളക്കാര്‍.ഉറക്കെ 
" റബൂട്ടന്‍"      എന്നലറല്ലേ എന്ന്  വിലക്കുന്ന മറ്റൊരു കൂട്ടര്‍..കര്‍ഫു കാരണം സ്ത്രീകള്‍ നിരത്തില്‍ ഇറങ്ങിയതെ ഇല്ല..
       സ്വതേ എന്റെ പഴ  വണ്ടിയുടെ   മണി ശബ്ദം കേള്‍ക്കുമ്പോള്‍ ആര്‍ത്തി യോടെ നില വിളിക്കാറുള്ള കുഞ്ഞുങ്ങളുടെ  ചിരി ശബ്ദം പോലും കേള്‍ക്കാതായി.അവര്‍ തടിച്ച വിരിപ്പുകള്‍ തൂക്കിയ  ജാലക ചില്ലുകള്‍ക്കു
പുറകില്‍ ഭയം പുതഞ്ഞ കണ്ണുകളോടെ നഗരത്തെ  ഒളിചു നോക്കി ..
   പട്ടിണി കിടക്കാന്‍ എനിക്കും ചുങ്കു ദാദു വിനും  ശേഷിയുണ്ടായിരുന്നില്ലാ.ഞാന്‍  മുന്നിയോടൊപ്പം നെല്‍ വിത്തുകള്‍ ശേഖരിക്കാന്‍ പാടങ്ങള്‍ തേടി ചെന്ന്.
 "ഏറ്റവും അധികം നെല്‍ വിത്തുകള്‍ ഇന്ത്യയിലാനുള്ളത് 25000  ത്തിലധികം .പറഞ്ഞാ വിശ്വസിക്ക്യോ?. മുന്നി തന്റെ അറിവ് വിളമ്പി.ചൂട് കാരണം നെല്‍ വിത്തുകള്‍ പഴുത്തു വിളഞ്ഞിരുന്നു.ചില ഗര്‍ഭിണി തയ്യുകള്‍ വാട്ടതോടെ  മണ്ണിലേക്ക് മുഖം കുത്തി നിന്ന്.ആ ഉഷ്ണത്തില്‍ ,അട്ടിയിട്ട വൈക്കോല്‍ തുരുകള്‍ക്ക് ഇടയില്‍ വച്ച് ഞാന്‍ മുന്നിയുടെ ഇടതു കണ്ണില്‍ ചുംബിച്ചു.
   ഈ വേനല്‍ കഴിയുമ്പോഴേക്കും വിത്ത് ശേഖരണം പൂര്‍ത്തിയാകുമെന്നും ഞങ്ങളുടെ ഗ്രാമത്തില്‍ പുതു വിത്ത് വിതറി  നെല്‍ പാടങ്ങള്‍ മുള  പോട്ടുമെന്നും  ഞങ്ങള്‍ പ്രതീക്ഷിച്ചു. അത് കഴിഞ്ഞാല്‍ വേനലില്‍ ഞാന്‍ മുന്നിയെ കല്യാണം കഴിക്കും.
  അവളുടെ വെറ്റില ചോപ്പുള്ള തേന്‍ ചുണ്ടുകളില്‍ ഞാന്‍  സ്പര്‍ശിക്കും.ഞങ്ങളുടെ കുഞ്ഞുങ്ങള്‍ അരങ്ജാന മണി കിലുക്കി  നെല്‍ വയലുകളിലൂടെ ഓടും.
  വരണ്ട, തീരെ വിളര്‍ത്ത ഒരു ഉഷ്ണക്കാറ്റ്  ഞങ്ങളെ ചുറ്റി വീശി .പാട ശേഖരം ചുറ്റി, പട്ടാള വിസ്സിലും ഹോണടികളും  കൊണ്ട് പുതിയ ചില ജീപ്പുകളും ഞങ്ങളുടെ ഗ്രാമത്തിലേക്ക് കയറി വന്നു.
   അങ്ങനെ ഒരു സന്ധ്യക്കാണ്‌ ഞാന്‍ അയാളെ കണ്ടത്.പാഴ്സി മുഖവും ആറടി ഉയരവുമുള്ള ഒരു വെളുത്ത  യുവാവ്.അയാള്‍ ഒരു ഭാരണധികാരിയാനെന്നു ഞങ്ങള്‍ ഗ്രാമീണര്‍ വിശ്വസിച്ചതെ ഇല്ല.ഉയര്‍ന്ന മൂക്കും പച്ച വേരിറങ്ങിയ കവിളുകളും  രാകി കൂര്‍പ്പിച്ച പ്രശാന്തമായ പുഞ്ചിരിയും  അയാള്‍ക്കുണ്ടായിരുന്നുവെങ്കിലും ഉള്ളില്‍ ഒരു സമുദ്ര മിരംബിയലരുന്നതായി  അയാളുടെ കണ്ണുകള്‍ വിളിച്ചു പറഞ്ഞു.
  പട്ടാളക്കാര്‍ ഡോക്ടര്‍മാരെ കൊണ്ട് വന്നത് എന്തിനെന്നു ഞങ്ങള്‍ക്ക് മനസ്സിലായില്ല.പക്ഷെ തേന്‍ ശഖ രിക്കുന്ന  ആദിവാസികളും നായാടികളായ ഗ്രാമീണരും രാവിലെ തന്നെ ടെന്ടിനു മുമ്പില്‍  ക്യൂ നിന്നു .ചോണനുരുംബില്‍ വരി പോലെ.തിരിച്ചു പോകുമ്പോള്‍ അവരെല്ലാം കടും നിറങ്ങള്‍ ഉള്ള പ്ലാസ്റ്റിക്ക്  ബക്കറ്റ് കള്‍ തൂക്കി പിടിച്ചു.
  "എന്താണിവിടെ ?എവിടെ കര്‍ഫു ബാധകമല്ലേ?" അസ്വസ്ഥരായ ചില മത പണ്ഡിതന്‍ മാര്‍ പരസ്പരം ചോദിച്ചു.അന്ന് വൈകുന്നേരം ചുങ്കു ദാടുവാന് അതിനെ കുറിച്ച് എന്നോട് പറഞ്ഞത്
"ആരെ ഉല്ലൂ  അത് വന്ധ്യം കരണമാണ്..പുരുഷ വന്ധ്യം കരണം.ബദല്‍ 5  കിലോ അരി,ഒരു പ്ലാസ്റിക് ബക്കറ്റ് ,ഒരു ട്രാന്സിസ്റെര്‍ . ആദിവാസികള്‍ എന്തിനാ പെ റ്റ്  പെരുകുന്നത്?"

  വൈകുന്നെരംചില ഘാസി കുടിലുകളില്‍ നിന്നും ചലച്ചിത്രഗാനങ്ങള്‍ കേട്ടതായി ഞാനോര്‍ത്തു.പിന്നീടത്തെ ഓരോ പകലിലും  പാടങ്ങളായ പാടങ്ങളിലേക്ക് നെല്‍വിത് ശേഖരിക്കാന്‍ പോകുമ്പോള്‍ സമീപത്തെ കുടിലുകളില്‍ വിവിധ ഭാരതിയുടെ ശബ്ദമുയരുന്നോ എന്ന് ഞങ്ങള്‍ ശ്രദ്ധിച്ചു
"സംഗീതവും വന്ധ്യം കരണവും ഒരര്‍ത്ഥത്തില്‍ ജീവിതവും മരണവും പോലെയാണ് അല്ലെ ഗുല്ലോ?"
ബിര്‍ഹൊരു കളുടെ കുടിലുകള്‍ക്ക് മുമ്പില്‍ കടും നിറത്തിലുള്ള ബക്കറ്റുകള്‍ ഇരുന്നതു  ഞാന്‍ അത്ഭുതത്തോടെ നോക്കി.
"ഗുല്ലൂ  നീ ഒരു കാര്യം അറിഞ്ഞോ?"
മുന്നി ചുറ്റും നോക്കി മുളന്കാടുകള്‍ക്ക് നടുവില്‍ മുളന്തൈകള്‍ ചെറു ചെവിയിള ക്കി മുള്ളുകള്‍ പരസ്പരം ഇറുകി പ്പുണര്‍ന്നു.ഉണങ്ങിയ മുളയീരിലകള്‍ മുന്നിയുടെ തലയിലേക്ക് വന്നു വീണു കൊണ്ടിരുന്നു.
  ഞങ്ങള്‍ ശേഖരിച്ച വിത്തുകള്‍ രഹസ്യമായി മനിലയിലെക്കോ ഫിളിപ്പൈന്‍സ്സിലെക്കോ കടത്താന്‍ പോകുകയാനെത്രേ...
"പകരം അവിടുത്തെ വിത്തുകള്‍ ഇങ്ങോട്ട് കൊണ്ട് വരും പോലും 25000  ത്തിനു പകരം വെക്കാന്‍ എന്ത് വിത്ത്?'; 
എനിക്കാണ് ചുങ്കു ദാദുവിനെക്കാള്‍  മുന്‍പേ അപകടം മണത്തത്ത്..ഇന്ത്യയുടെ വിത്തുകള്‍ ,ഇന്ത്യക്കാരന്റെ വിത്തുകള്‍,നമ്മുടെ ചോറ്,ഇന്സ്ടിടുട്ടിന്റെ ശീതീകരിച്ച അറകള്‍ക്കുള്ളില്‍ ആരൊക്കെയോ പതിഞ്ഞ ശബ്ധത്തില്‍ പിറ് പിറ്ക്കുന്നു.. അയ്യരുടെ കട്ടി കണ്ണട   കൊണ്ട് മറക്കാത്ത    കണ്ണ്‍കള്‍ ക്കകത്തു ഗൂഡമായ എന്തൊക്കെയോ ഒളിഞ്ഞു കിടക്കുന്നു.

 വേനല്‍ വീണ്ടും പഴുത്തു.നെല്ല് കൊയ്ത പാടങ്ങളില്‍ ഭൂമി വിണ്ടു .ടാന്കേര്‍ ലോ റികളില്‍ പട്ടാളക്കര്‍ക്കുള്ള വെള്ളം രാവിലെയും ഇട നേരങ്ങളിലും എത്തുന്നുണ്ടായിരുന്നു.വന്ധ്യംകരണത്തിന് വന്ന ഗ്രാമീണരും തങ്ങളുടെ ബക്കറ്റില്‍ വെള്ളം വാങ്ങി മടങ്ങി.
            വന്ധ്യം കരണ ടെന്റുകളില്‍ ഗ്രാമീണരുടെ വരവ് നിലച്ചത് പെട്ടന്നായിരുന്നു.ഉള്‍  ഗ്രാമങ്ങളില്‍ നിന്നും  9   കുട്ടികളെ പെറ്റ്  തളര്‍ന്ന ബിര്‍ഹോര്‍ സ്ത്രീകളോ    റേഡിയോ  കിട്ടുമെന്ന റിഞ്ഞു വന്ന വൃദ്ധ  ഘാസികാളോ മാത്രമായി.ടെന്റുകളില്‍ പട്ടാളക്കാര്‍ തോക്ക് തുടച്ചും വേനല്‍പ്പൊടി പിടിച്ച  ഷൂ സ്സുകളില്‍ തിളങ്ങുന്ന പോളിഷ്   തേച്ചുമിരുന്നു.ഡോക്ടര്‍ മാരുടെ  കാര്യമായിരുന്നു കഷ്ടം.അവരുടെ ദാഹാര്‍ത്ത വിരലുകള്‍ ശാസ്ത്രക്രിയാ രക്തം പുരളാതെ ഉണങ്ങി പ്പൊട്ടി .ഉണന്ഗാനിട്ട അവരുടെ വെള്ളാരന്‍     കൊട്ടുകളില്‍  പോടീക്കാറ്റ് തട്ടി.കളി മണ്ണിന്റെയും ചെമ്മണ്ണിന്റെയും  പൊടീ നിറഞ്ഞ അലസ വസ്ത്രങ്ങളിളവര്‍ മുഷിഞ്ഞു.അവരുടെ മുടി ചെമ്ബിച്ചും എണ്ണയിടാതതിനാല്‍ പാറിയും കിടന്നു.ഇടക്കെല്ലാം അവര്‍  തിരിച്ചു പോകുമെന്ന അഭ്യൂഹവും നാട്ടില്‍ പ ര്ന്നു.
  ആ ചൊവ്വാ ഴ്ചയാണ് ഞാനും മുന്നിയും അയ്യരോട് പിണങ്ങിയത്..വിത്ത് ശേഖ രിക്കാന്‍ പോയ അന്ജാര് പ്രോഫസ്സര്‍ മാരും  ചെറുപ്പക്കാരും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.
  "ഇന്ദിരാജിയെ  ഞങ്ങള്‍ ഇതറിയിക്കും"
"കള്ളത്തരത്തിനു ഞങ്ങള്‍ കൂട്ട് നില്‍ക്കില്ല".ജനകൂട്ടം  ക്ഷുഭിതരായിരുന്നു.ഇന്സ്ടി ടൂട്ടിനു വെളിയില്‍ മുദ്രാ വാക്യങ്ങളുമായി ഞങ്ങള്‍ കാത്തു നിന്നു
  ഗ്രാമത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങാനിരിക്കുന്നതേ  ഉണ്ടായിരുന്നുള്ളൂ..


അതെ ചൊവ്വാഴ്ച ഉച്ചക്ക് വെയിലിന്റെ വെളുത്ത വികിരണത്തില്‍ ഗൌരവം പൂണ്ട  ഇളം പുഞ്ചിരിയോടെ  വീണ്ടും അയാള്‍ ഞങ്ങളുടെ ഗ്രാമത്തിലേക്ക് വന്നു.പട്ടാളക്കാര്‍  ഭ്രാന്തെടുത്തത് പോലെ  വീടുകളില്‍ ഓടി നടന്നു.വന്ധ്യംകരണ ടെന്റില്‍ രണ്ടു കുട്ടികളില്‍ അധികമുള്ളവര്‍ ഉടനടി ഹാജരാകണമെന്ന് ഉച്ച ഭാഷി ണിയിലൂടെ അറിയിപ്പ് വന്നു.മൂന്നു കുട്ടികളുള്ള പുരുഷന്‍ മാരെ പട്ടാളക്കാര്‍ വീട്ടില്‍ നിന്നും വലിച്ചിഴച്ചു.

"ഉവ്വ് ഗ്രാമത്തില്‍ അത്യാപത് നടക്കുവാന്‍ പോകുന്നു." ചുങ്കു  ദാദു  പരി ഭ്രാന്തിയോടെ പിറുപിറുത്തു.ദാദുവിന്റെ ,ഉണക്ക മുന്തിരി വേര് പോലുള്ള  വരണ്ട താടി കാറ്റില്‍ ചെറുങ്ങനെ ഇളകി. അദ്ദേഹത്തിനു പനിക്കുന്നു ണ്ടായിരുന്നു.ലോഡ്ജിലെ മട്ടുപ്പവില്‍ പേരാല്‍ ത്തണല്‍ വീണ  വടക്ക് ഭാഗത്ത്‌ കുത്തി യിരുന്നു,പീള  കെട്ടിയ കണ്ണുകള്‍ ചൊറിഞ്ഞു ദാദു വീണ്ടും പറഞ്ഞു..
"അപകടം...അപകടം" 
പട്ടാള വണ്ടിയുടെ വലിയ സൈറന്നില്‍ ദാദുവിന്റെ ശബ്ദം ചിതറി പ്പോയി.
"മോനെ ഗുള്ളൂ
പുറത്തിറങ്ങല്ലേ അത്ത്യാപത്തു വരാന്‍ പോണു.."
             രാത്രി യായിട്ടും പട്ടാള ജീപ്പുകള്‍ ഓട്ടം നിര്‍ത്തി യിരുന്നില്ല.അവര്‍ കുടിലുകളുടെ വാതിലുകള്‍ ചവിട്ടി പോളിക്കുന്നതും തെറി വിളിക്കുന്നതും കേള്‍ക്കാ മായിരുന്നു..ഇരുമ്പ് ലാട ങ്ങള്‍ കയറ്റിയ കാലു കൊണ്ട് മാര്‍ച്ച് ചെയ്യുന്ന  ഭ്രാന്തന്‍ കുതിര പടയെ എനിക്ക് ഓര്‍മ്മ വന്നു..

"യാഹ്.. അല്ല.. ..ഇത് ഇന്ത്യ തന്നെ യാണോ?" ചുനക് ദാദ് ഇടക്കെപ്പോഴോ ചോദിച്ചു. നമസ്ക്കരിക്കാന്‍ പോലും എഴുന്നേല്‍ക്കാനാവാത്ത വിധം  അവശനായിട്ടും ദാദു വിന്റെ ശബ്ദം ഇടി മുഴങ്ങുന്നുണ്ടായിരുന്നു.
"നാളെ സൂര്യന്‍ പടിഞ്ഞാറദിക്കും...ലോകാവസാനം വരുന്നു.കിയാമാത്തു നാള്‍"

  എനിക്കെ ന്തോ അമ്പരപ്പ് തോന്നി.വെപ്പ് മരങ്ങളുടെ  ഇലകള്‍ ഉഷ്ണ രാത്രിയില്‍ വിയ ര്ത്തിളകി ... പേരാല്‍ ഇര്ട്ടില്‍ ഇലകള്‍ കൊഴിച്ച്ചിട്ടു.
"ഗുല്ലൂ  സൂക്ഷിക്കണം.."
ഇത് മൂന്നും നാലും കുട്ടികളുള്ള വരയാണ് ദാദു "

"എന്ത്?പിടിച്ചു കെട്ടി ബലമായി കൊണ്ട് പോകുന്നത് അല്ലെ?"
 ചുങ്കുദാദുന്‍റെ കഫത്തില്‍  പ്രതിഷേധം തൊട്ടു വലിഞ്ഞത് ഞാന്‍ രാത്രിയില്‍ കണ്ടു.അതിന്‍റെ നീലിച്ച മുഖം ഞാന്‍ കണ്ടു.വിഷ  ദാമ്ശനമെറ്റ  പെണ്‍കുട്ടിയെ പ്പോലെ തെരുവ് വിരുങ്ങലിച്ചു നീലിച്ചതും ഞാന്‍ കണ്ടു..നീല ചന്ദ്ര രശ്മിയില്‍ ഞാനും  ദാദുവും പാറക്കൂട്ടമായത് സ്വപ്നം കണ്ടു ഞാന്‍ ഉറങ്ങി പ്പോയി..
"ഗുള്ളൂ"രാവിലെ മുന്നിയുടെ പതുക്കെ യുള്ള ശബ്ദം കേട്ട് ഞാന്‍  കണ്ണ് തുറന്നു.ആമ്ബുലന്‍സ്സുകള്‍ ലോഡ്ജിനു കീഴെ ക്കൂടി ചീറിപ്പാഞ്ഞു.
"പുതിയ ഡോക്ടര്‍മാരാ അറിഞ്ഞോ ഗുള്ളൂ?അവര്‍ ബിര്‍ഹോര്രു സ്ത്രീകളെ  പിടിച്ചു കൊണ്ട് പോയി..കഴിഞ്ഞ മാസം കല്യാണം കഴിഞ്ഞ താരയെ വരെ.."
"എന്തിനു?"
"ഗര്ഭിണികളെയാ ...ഇന്ത്യയില്‍  ജന സംഖ്യാ വര്‍ധനവാണെത്രേ"
കഴിഞ്ഞ രാത്രിയില്‍ ഞാന്‍ കേട്ട അശരണമായ നില വിളികളെ പറ്റി ഞാനോര്‍ത്തു.അമ്മമാരുടെയും..അവരുടെ ഗര്‍ഭ  പാത്രത്തില്‍ നിന്നും ചുരണ്ടി യെറിയപ്പെട്ട ഭ്രൂണങ്ങളുടെയും അശരണമായ..അനാഥമായ നിലവിളികള്‍...
ഡോക്ടര്‍മാര്‍  ഭ്രൂണഹത്യയുടെ പാപ ക്കറകള്‍ കഴുകി കളഞ്ഞു മുഖം കഴുകുന്നതും പല്ലുതെക്കുന്നതും ഭ്രൂണ ചോരയുടെ കടും ചുവപ്പ് രക്തം കൊണ്ടാണെന്ന്  ഞങ്ങള്‍ ശങ്കിച്ചു ..അവരുടെ കൂടാരം പ്രേതക്കൊട്ടകയെ ഓര്‍മ്മിപ്പിച്ചു.അതിന്റെ നരച്ച നിറമാര്‍ന്ന മേലുറകള്‍ പുലര്കാറ്റില്‍ കുഞോ ഴിഞ്ഞ ഗര്‍ഭ സ്തരം പോലെ ശ്വാസ്സോച്ചുവാസ്സം ചെയ്തു..

"നമ്മടെ സ്വാമി വിത്ത് കടത്താന്‍ പോവാണ് ..ഇന്ദിരാജി സമ്മതിച്ചുവെത്രേ  ആ പന്നന്‍.."
          മുന്നിയുടെ കണ്ണുകള്‍ ചെറുതായി നി റയുന്നുണ്ടെന്നു എനിക്ക് തോന്നി.
"നമ്മളുണേണ്ട ചോറ്, നമ്മുടെ അരി"
അവളുടെ മുഖം തക്കളിപ്പഴങ്ങള്‍ പോലെ ചൊന്നു...
"ഞാന്‍ സമ്മതിക്കില്ല..ഞാന്‍ ഇനദി രാജിക്ക് കത്തെഴുതും"
"വേണ്ട മുന്നേ  അതപകട മാവും"
"മുന്നേ മകളെ"ചുങ്കുദാദു മുന്നിയെ വിളിച്ചു.അദ്ഹത്തിന്റെ കണ്ണുകള്‍ നനഞ്ഞ പീള  കൊണ്ട് മൂടി പ്പോയിരുന്നു
."ചൂട് വെള്ളം തരൂ"
ചുങ്കുദാദു വിന്റെ നെഞ്ചില്‍ ഒരു കുറുകല്‍  ശഡിച്ചു.
"നീ പറഞ്ഞതാ ശരി തടയണം"
കയറ്റു കട്ടിയിലില്‍ നിന്നും ചാടിയെണീക്കാന്‍  ദാദു  ശ്രമിച്ചു.
 ദാദു  പല്ലും പൂടയും കൊഴിഞ്ഞ  ചാവാലിപ്പട്ടിയായിരിക്കുന്നുവെന്നു എനിക്ക് ആ നിമിഷം തോന്നി..
"കത്തെഴുതണം " ചുനക് ദാദു  വെള്ളമിറക്കി. സംസാരിക്കുമ്പോള്‍ ദാദുവിന്റെ  ചുണ്ടിനിടക്ക് ചിലന്തി കെട്ടിയ മാറാല പോലെ തുപ്പല്‍ ഊറുന്നത് ഞാന്‍ കണ്ടു.
മുന്നിയും ചുനക് ദാദുവും പറഞ്ഞു തന്നു.ഞാന്‍ കത്തെഴുതി.ഞാന്‍ തന്നെ പോസ്റ്റ്‌ ചെയ്യുവാനായി പോയി.
"സൂക്ഷിക്കണം  ഇന്ടിരാജിയെപ്പോലെയല്ല അവര്‍.ചെകുത്താന്‍ മാരാണ്"
 മുന്നി മുന്നറിയിപ്പ് നല്‍കി.
ബാവളിയില്‍ പോസ്റ്റ്‌ ചെയ്യുന്നതാണ് സുരക്ഷിതം.." ദാദു പറഞ്ഞു.

"പഴം വില്പ്പനക്കണെന്നു പറഞ്ഞു പോയാല്‍ മതി"
വേനല്‍ മധുരം കൂട്ടിയ രംബൂട്ടാനും  ഉണക്ക മുന്തിരിയും വെച്ച് ഞാന്‍ വെയിലത്ത്‌ ടാര്‍ റോഡിലൂടെ നടന്നു.
മുളങ്കാടുകളും കാട്ടാനകളും ഉള്ള കാടിന് നടുവിലൂടെ നടക്കുമ്പോള്‍ എവ്ടെ നിന്നോ കുഞ്ഞുങ്ങള്‍ നില വിളിക്കുന്നതായി എനിക്ക് തോന്നി.അമ്മയുടെ നെഞ്ചില്‍ തേനിറ്റിച്ചു കുഞ്ഞുങ്ങള്‍ ആരോ എങ്ങുന്നു.ഗാന്ധിജിയുടെ പടമുള്ള സ്ടാമ്പില്‍ ഞാന്‍ തുപ്പല്‍ തേച്ചു കവറില്‍ ഒട്ടിച്ചു.ഭീതിയോടെ ഞാന്‍ കത്ത് പെട്ടി യിലിട്ടു.

               മൂന്നമത്തെ ദിവസമായിരുന്നു അത്.ഞാന്‍ നമസ്കരി ക്കുകയായിരുന്നു.ബാങ്ക് വിളി പോലും നിയന്ത്രിക്കപ്പെട്ട ഗ്രാമത്തില്‍ പട്ടാള കാര്‍ പന്നികളെ പോലെ പാഞ്ഞു വരുന്ന ശബ്ദം ഞാന്‍ കേട്ടു .
  പതിവായി എന്റെ ദോശ തിന്നുകയും ഞാവല്‍ പഴങ്ങള്‍ സവ്ജന്യ മായി വാങ്ങുകയും ചെയ്യാറുള്ള പട്ടാള കാരാണ് ആദ്യം കയറി വന്നത്.അവര്‍ക്ക് പിറകില്‍ അയാളുണ്ടായിരുന്നു.അവര്‍ ചുനക് ദാദുവിനെ തല്ലുകയും നിലത്തേക്ക് തള്ളിയിട്ടു ചവിട്ടുകയും ചെയ്തു

"നഹി ബാബ നഹി"
ഞാന്‍ പെട്ടന്ന് പ്രാര്‍ഥനാ സൂക്തങ്ങള്‍ മറന്നു പോയി.
"എവിടെ ആ നാശം പിടിച്ചവന്‍? ഓ... നമസ്കരിക്കയാണോ?"
അയാള്‍ എന്റെ പുറകു ഭാകത്തു ആഞ്ഞു തൊഴിച്ചു. മറന്ന്  പോയ നമസ്കാര സൂക്തം ഞാന്‍ ഉറക്കെ ചൊല്ലിപ്പോയി

" യാ അല്ലാഹ്"
"നിങ്ങള്‍ ബഹന്‍ ജിക്ക് കത്തെഴുതും അല്ലെ?"

പട്ടാളക്കാരിലോരാള്‍  ഷൂസ്സിട്ട കാലു കൊണ്ട് എന്റെ കഴുത്തില്‍ അമര്‍ത്തി..എന്റെ ശ്വാസം മറഞ്ഞു പോയി.
" കുതെക്കാ  ബച്ചാ " വയുവില്‍ ഇരുമ്പ് ലാടം പോലെയൊരു മുഷ്ട്ടി ചുരുണ്ട് കുതിച്ചു വന്നു.എന്റെ മൂക്കിന്റെ പാലം  മുഴുവനായി തകര്‍ന്നു പോയതായി എനിക്ക് തോന്നി.
"എത്രെയാണ് നിന്റെ പ്രായം?"

പ"പത്തോ ന്ബത് "
ഞാന്‍ വേദനയോടെ നില വിളിച്ചു.എന്റെ മുഖം ചോര കൊണ്ട് നനഞ്ജതായി എനിക്ക് തോന്നി.
"ഓ ഓ നല്ല പ്രായം."
അയാള്‍  എന്റെ ഇട്പ്പെല്ലിനു വിലങ്ങനെ ചവിട്ടി..
" യാ അല്ലാഹ്"
ഞാന്‍ പ്രാണന്‍ പറിഞ്ഞ വേദനയോടെ അടി വസ്ത്രത്തില്‍ മൂത്ര മോഴിച്ചു.. ആര്‍ത്തവം വന്നവനെ പോലെ ചുവന്ന രക്ത മൂത്രം..
"ഇവനെ കാംമ്പിലേക്ക്  കൊണ്ട് പോ"

"നഹിം ബാബ നഹി..എനിക്ക് മാപ്പ് തരൂ"
ഞാന്‍ അയാളുടെ കാലില്‍ പിടിച്ചതും ഇടതു മുട്ട് കൊണ്ട്അയാള്‍ എന്റെ മുഖത്ത് തോഴിച്ചതും ഒരുമിച്ചായിരുന്നു.ഞാന്‍ പുറകോട്ടു വീണു പോയി..പ ല്ലി  മുട്ടകള്‍ കണക്കെ എന്റെ വായില്‍ തന്നെ പല്ല് ഇളകി വീണു.
         എന്റെ കുഞ്ഞുങ്ങള്‍....പിറ ക്കാതെ പോകുന്ന യെന്റെ കുഞ്ഞുങ്ങള്‍....ഞാന്‍ നെഞ്ച് കുഴിഞ്ഞ വേദനയോടെ മുന്നിയെ ഓര്‍ത്തു...

ഗോതമ്പ് പൂത്ത പാടങ്ങളിലും പാല്ക്കതിര് പൊട്ടിയ  നെല്‍ ചെടികള്‍  ക്കിടയിലും വച്ച് ഞങ്ങള്‍ ചുണ്ടുകളില്‍ അമര്‍ത്തിച്ചുംബിചത്..

രണ്ബൂട്ടാനും ഗ്ലാടുലകളും നിറഞ്ഞ ഇട വരമ്പുകളില്‍, ഞങ്ങള്‍ ഇണകള്‍ ,നെഞ്ചോടു നെഞ്ച് ചേര്‍ത്ത് ആഞ്ഞു പുണര്‍ന്നത്‌..
 അവരെന്നെ മട്ടുപ്പാവിലൂടെ വലിച്ചിഴച്ചു.ചുനക് ദാദു  കട്ടിലിനു  കീഴെ കുഴഞ്ഞ ഗോതമ്പ് മാവ് പോലെ ചുരുണ്ട് കിടന്നു.അവരെന്നെ വലിച്ചിഴച്ചു..സിംമന്ടു തേച്ച ഗോവണിപ്പടികളില്‍ എന്റെ തോല് ചേര്‍ന്ന്...എന്റെ ശരീരത്തിലെ മാംസം ഉരിഞ്ഞടര്‍ന്നു.


   മറ്റെന്തും ഞാന്‍ സഹിക്കു മായിരുന്നു.ഇച്ചയാര്‍ക്കുന്ന ഒരു മാംസ തുണ്ട് പോലെ കന്യാ രക്തം പടര്‍ന്ന  ആമ്ബുലന്‍സ്സിന്റെ  തറയില്‍ മുന്നിയെ കണ്ടില്ല യിരുന്നുവെങ്കില്‍... എന്റെ തലയിലേക്ക് ആകാശം വെള്ളിടികളോടൊപ്പം പിളര്‍ന്നു വീണു..
  എന്റെ  കണ്ണീരിനും മുന്നിക്കും ഇടയില്‍  നഗ്നമായൊരു പട്ടാള ശരീരം മാത്രമേ ഉണ്ടായിരുന്നുള്ളൂ..ഓരോരോ ശരീരങ്ങള്‍  ...ഓരോ പട്ടാള ക്കാരനും എഴുന്നേറ്റു മാറുമ്പോള്‍ മുന്നി ഉറക്കെ പറഞ്ഞു ...


"ഇന്ദിരാജി മൂര്താ ബാദ്"


 അതുകേട്ടു ഒരാള്‍ അവളുടെ കരണത്തടിച്ചു..മറ്റോ
രാള്‍ അവളുടെ മാറിടങ്ങളില്‍ മാന്തി.ഒരാള്‍ അവളുടെ മുഖത്ത് മൂത്രമൊഴിച്ചു..ഞാനും മുന്നിയും ഞങ്ങള്‍ നെല്‍ വിത്തുകള്‍ ശേഖരിച്ച പാടങ്ങള്‍ക്കിടയിലൂടെ നിലവിളി ശബ്ദത്തോടെ ആമ്ബുലന്‍സ്സില്‍ സഞ്ചരിച്ചു...

  മുന്നി നിലവിളിച്ചില്ല 

."ഇന്ദിരാ മൂര്‍ദാബാദ്" 
അവളുടെ ശബ്ദം വീണ്ടുമുയര്‍ന്നു.. ഞാന്‍ എന്റെ ചതഞ്ഞ കൈപ്പത്തി  കൊണ്ട് അവളുടെ വായ മുറുകെ പൊതി.. അവളുടെ ചുണ്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു..
"ഇന്ദിരാ മൂര്‍ദാബാദ്"


മുന്നി അവസാനമായി ഒന്നുകൂടി വിളിച്ചു..എന്റെ നീറുന്ന വിരലില്‍ വന്നു തട്ടിയ അവളുടെ ഉച്ചുവാസ്സ വായു നിന്നു ... അവള്‍ മരിച്ചു പോയെന്നു എനിക്ക് തോന്നി..ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു... കറുത്ത ഗുഹ പോലെ യുള്ള ഒരു വലിയ നിലവിളിയിലേക്ക് ഞാന്‍ ചുറ്റിത്തിരിഞ്ഞു..

  ബോധം വരുമ്പോള്‍ ഞാന്‍  കാമ്പിലെ മണല്‍ ത്തറയിലായിരുന്നു. എന്റെ അടി വയറ്റിലെ തുന്നലടയാളങ്ങള്‍ കണ്ടു എനിക്ക് ചിരി വന്നുഎനിക്കായി അവര്‍ മാറ്റി വെച്ച അരിയും ചുവന്ന ബക്കറ്റും ട്രാന്‍സിസ്റ്റെരും എന്നെ നോക്കി ചിരിച്ചു...


  "ആര്‍ക്കാണ് ഇന്ത്യയില്‍ ഗുലാം നബിയുടെ കുഞ്ഞുങ്ങളെ ആവശ്യം?
 ആര്‍ക്കാണ് ആര്‍ക്കാണ് ഇന്ത്യയില്‍ ഗുലാം നബിയുടെ കുഞ്ഞുങ്ങളെ ആവശ്യം?"

ലോഡ്ജില്‍ ദാദുവിനു കാവല്‍ ഉരുമ്പ്കളായിരുന്നു.തടിച ചോണനൂര്മ്പ് കള്‍..ദാദുവിന്റെ നരച്ച മീശയില്‍ കട്ടച്ചോര കൊഴുത്തു  കിടന്നു..പീള  കെട്ടിയ വെള്ള കൃഷ്ണമണികള്‍ തള്ളി പുറത്തേക്കു നി
ന്നു.ദാദുവും ചത്ത്‌ പോയിരുന്നു.

     പിന്നെയാണ് ഞാനീ തെരുവിലെ ത്തി
യത്.എന്റെ ചുവന്ന ബക്കട്ടിലേക്ക് ഞാന്‍ ഗര്‍ഭനിരോധന ഉറകള്‍  ആത്മ നിന്ദയോടെ പെറുക്കിയിട്ടു.

  അടിയന്തരാവസ്ഥ അവസാനിച്ചുവെന്നും സ്വാമിക്ക് പത്മ ശ്രീ കിട്ടിയെന്നും ഞാനറിഞ്ഞിരുന്നു... റെടിയോ വാര്‍ത്തകള്‍...വിവിധ ഭാരതിയില്‍ പാട്ടുകള്‍ കെട്ടും വേശ്യകള്‍ക്ക് അടിമ പ്പണി ചെയ്തും ഞാന്‍ ജീവിച്ചു.


  എന്റെ ജീവിതം... ചുവന്ന ബക്കറ്റ്...മാലിന്യവും പിറക്കാതെ പോയ കുഞ്ഞുങ്ങളും....എനിക്ക് ആദ്യമായി എന്നോട് തന്നെ അറപ്പ്  തോന്നി.


       പിന്നീടു ഞാന്‍ മുറ്റത്തെക്കിറങ്ങി നടന്നു..ആകാശവും ഭൂമിയും കണ്ടു.മരങ്ങളും  മണ്ണും കണ്ടു.തെരുവിലെ പൊതു ടാപ്പ് തുറന്നു കയ്യ് കഴുകുന്നവരെ കണ്ടു.ആഹ്ലാദ നൃത്തം ചവിട്ടുന്നവരെ കണ്ടു.ആരോ ഉമ്മറത്തിരുന്ന എന്റെ ട്രാന്സിസ്റ്റെര്‍ ചവിട്ടി തെറപ്പിച്ചത് കണ്ടു.....

    
        .അതിനു ശേഷം പുതുതായി കൊണ്ട് വന്ന  ആദിവാസി പെണ്ണിനെ ഉപയോഗിക്കാനായി എന്റെ സമ്പാദ്യം എണ്ണി  നോക്കുകയും വേശ്യാലയത്തിലേക്ക് തിരിച്ചു കയറി പോവുകയും ചെയ്തു.


ഇന്ദുമേനോന്‍

Sunday, 5 February 2012

എന്നെ ചുംബിക്കാന്‍ പഠിപ്പിച്ച സ്ത്രീയ്യെ ...


..............................അവരോക്കെയുള്ള നാട് തിരുവച്ചിറയാണ് ..മീഞ്ചന്ത എന്ന വൃത്തികെട്ട പേരില്‍ അറിയപ്പെടുന്ന ഒരു നാട്..ചെങ്കല്ല് നിറത്തില്‍ കല്‍വെട്ടി മതിലുള്ള ശ്രീകൃഷ്ണന്റെ അമ്പലം.സാദാ ഇലച്ചിറകിളക്കി  "ഇസ്  ഇസ് "ശബ്ദമിടുന്ന രണ്ടു അരയാല്‍ മരങ്ങള്‍.
ഏക്കറുകളോളം പരന്നു കിടക്കുന്ന വലിയ പച്ചപളുങ്ക്ചിറ .പ്രാചീനതയുടെ ഗൂഡതയും  പായലിന്‍റെ ഇളം പച്ചപ്പും ആഴങ്ങളില്‍ ഒരുതരം വേദനിപ്പിക്കുന്ന നീലനിറവും വ്യാപിച്ചു കിടക്കുന്ന അതിലെ കണ്ണീര്‍  ജലം.കൈയ്യുയര്‍ത്തി അപേക്ഷ ഭാവത്തില്‍ നില്‍ക്കുന്ന വെള്ള താമരപ്പൂവിലകള്‍..അവയ്ക്ക് മീതെ വെള്ളപ്പൂക്കളുടെ  പൂമ്പാറ്റ തോട്ടം..താമര മൊട്ടുകളുടെ ജലക്രീഡകള്‍  .. ഒരു വശത്ത് സാമൂതിരിയുടെ കൊട്ടാരം ..അതിപ്പോള്‍  NSS സ്കൂള്‍ ആണ്..മറു വശത്താട്ടെ വീടുകള്‍ .ഒരു വശത്ത് ചതുപ്പ് പോലെ അനാഥ മായ പ്രദേശം .വേനലില്‍  ഉറച്ചു വിള്ളുകയും മഴയില്‍ നനഞ്ഞു  കുതിരുകയും ചെയ്യുന്ന ഒരു തരം അളിപിളി ഭൂമി.പുല്ലു കൊണ്ട് പുതപ്പിട്ടിരുന്നു അത്..മുത്തുകളുണ്ടാക്കുന്ന  കുറക്കന്‍ കുരു ചെടികളാല്‍ സമ്രിദ്ധമായിരുന്ന വഴിയോരങ്ങള്‍.ചെറിയ മൂക്കുത്തി പോലെ വയലറ്റും വെള്ളയും പൂക്കള്‍ പൊടിച്ചു കിടന്നിരുന്നു.അവയ്ക്ക് മീതെ തെളിനിറമാര്‍ന്ന ജലം സദാ ഒഴുകി കുളത്തില്‍ ചെന്ന്  വീണു  കൊണ്ടിരുന്നു ..കുഞ്ഞി  മീനുകളുടെ നിഷ്കളങ്കമായ നോട്ടവും..എഴുത്തച്ചന്‍മാരുടെ അക്ഷര പുളകതിന്റെ ഇക്കിളിയും കൂടി വെള്ളത്തിന്‍റെ ഒഴുക്കിന് കാറ്റ് പിടിക്കുന്ന ഒരു താളം..നിറയെ ബാലികാക്കകള്‍ പറന്നു  വന്നു അവിടെയിരുന്നു മരണത്തെ ഓര്‍മിപ്പിച്ചു കൊണ്ട് കുളിച്ചു കൊണ്ടേയിരുന്നു.ചക്കരപ്പൂഴിയുടെ മനോഹാരിതയാണ് അവിടുത്തെ മറ്റൊരു  പ്രത്യേകത..അതി മനോഹരമായി വെയിലില്‍ തിളങ്ങുന്ന വെള്ളി മണലില്‍  സ്വര്‍ണനിറം കലര്‍ന്നപോലെയായിരുന്നുവെങ്കിലും,കടല്‍ അടുത്തായതിനാല്‍ വെള്ളാരങ്കല്ലുകളുടെ വെളുപ്പ്‌ അവക്കുണ്ടായിരുന്നു.
        രണ്ടു വീടുകളാണ് എനിക്കവിടെ ഉണ്ടായിരുന്നത്..അമ്മമ്മയുടെ തറവാടായ വള്ളിക്കാട്ടെ ശ്രീ നിലയവും,അമ്മയുടെ വീടായ ഉള്ലാട്ടിലെ ലക്ഷ്മി നിലയവും..മുത്തശ്ശിയായിരുന്നു  അവിടുത്തെ ഏറ്റവും പ്രായം കൂടിയ സ്ത്രീ..അവര്‍ക്ക് ഏഴു പെണ്മക്കള്‍ .എന്‍റെ അമ്മുമ്മ നാലാമത്തെയോ അന്ജാമാതെയോ മകളാണ്..ഞാന്‍ കാണുമ്പോ മുത്തശി കൊണിച്ചുവട്ടിലെ മുറിയില്‍ കിടപ്പിലാണ്..ചുവന്നു മിനുങ്ങുന്ന തറയിലെ ഒറ്റക്കട്ടില്‍..പാതി തുറന്ന ജനാലയില്‍ പാതിരാവെട്ടം  ചിലപ്പോള്‍ ഇത്തിര പകല്‍ വെട്ടം..നിലാവ് നിറഞ്ഞ ഒരു നീലിമയായിരുന്നു  ആ മുറിയില്‍..പഴയ ക്ലോക്കില്‍ നിന്നും നാഴികമണിയുടെ  ഭയപ്പെടുത്തുന്ന ശബ്ദം ജലത്തില്‍ വീണ ചെമ്പ് കയ്യിലുകളെ ഓര്‍മ്മിപ്പിച്ചു..ബോബ് ചെയ്തത് പോലെയോ മറ്റോ പറ്റെ വെട്ടിയ വെള്ളിനൂല്‍  മുടി..അതി സുന്ദരമായ കണ്ണുകളില്‍ പ്രായത്തിനു ചേരാത്ത ഒരു ഭഗവതി തീഷ്ണതയുണ്ടായിരുന്നു..എന്നാല്‍ ഇപ്പോഴും കട്ടിലില്‍ കിടന്നു മുത്തശി നിലവിളിക്കും..കണ്ണുകളില്‍ കണ്ണീര്‍ പാടയില്‍ നക്ഷത്രങ്ങളെ വൈരമായ്‌ പൊടിച്ചു സൂക്ഷിച്ചതെന്തിനാണാവോ  ?പക്ഷെ എന്നെ കാണുമ്പോള്‍ ആ കണ്ണുകള്‍ തിളങ്ങും. ചിമ്മി ചിമ്മുന്ന കണ്ണീരില്‍ തെളിയും പെണ്‍ പ്രകാശം. സന്തോഷത്താല്‍ ചുവക്കുന്ന കവിളില്‍ ചെറിയ കുസൃതി..
 "ബാ ബാ"ചുളിഞ്ഞ കൈകള്‍ .മെലിഞ്ഞ സര്‍പ്പം പോലെ ..നീണ്ട  വിരലുകളില്‍,കമല വെല്ല്യമ്മയെന്ന അമ്മൂമ്മയുടെ ഏടത്തി പിശാന്കത്തി കൊണ്ട് നിര്‍ബന്ധിച്ചു വെട്ടിയ നഖങ്ങളുടെ ക്രമരെഹിതമായ കൂര്‍പ്പ്.നഖസര്‍പ്പ നാവു...പത്തു നാവുള്ള ഇരട്ട ത്തലയന്‍  സര്‍പ്പം.
"ബാ ബാ..ബാ..ഉണ്ണീ ബാ"എനിക്ക് മുത്തശ്ശിയെ  ഭയമാണ്..കണ്ണുകളിലെ ആ ഉഗ്രത സ്നേഹിക്കുമ്പോള്‍ ഇരട്ടിക്കുന്ന പോലെ..ചുളിഞ്ഞ കൈ കൊണ്ട് തടവുമ്പോള്‍ വാര്‍ധക്യ വര്‍ഷങ്ങളുടെ പര്പരുപ്പ്.വൃദ്ധ വൃക്ഷ വേര് പോലെ എന്‍റെ കുഞ്ഞു ശരീരത്തെ  വേദനിപ്പിക്കുന്നു..നഖ നാഗങ്ങള്‍ പോറി മുറിയുന്ന കൈത്തണ്ടകള്‍..മുറിവിലൂടെ ചോര ചുവപ്പ്.എന്നെ കയ്യില്‍ കിട്ടിയാല്‍ തീര്‍ന്നു..ഉമ്മകളുടെ പെരു മഴയാണ്. ചുളിഞ്ഞുവെങ്കിലും വാത്സല്ല്യ ചുവപ്പാല്‍ മനോഹരമായ ചുണ്ടുകള്‍ മുഖത്തുരസ്സുമ്പോള്‍ ഇക്കിളിയൊ വേദനയോ..?
"കുട്ടാ..കുട്ടാ...മുത്തശീടെ ചക്കരെ"
മുത്തശി എന്നെ ഒരു പെണ്‍ ബൊമ്മ   കുഞ്ഞിനെപ്പോലെ നെഞ്ചില്‍ ചേര്‍ത്ത് അമര്‍ത്തി പിടിക്കും..
എത്രയോ വലിയ അമ്മിഞ്ഞകള്‍..അവയില്‍ തൊടാന്‍ എനിക്ക് കൌതുകമാണ്..പതുപതുത്ത  ബാബ്ലിമൂസ് നാരങ്ങ പോലെ ..പ്ലും പ്ലും..ആ മുത്തശിക്കും നെഞ്ചിനു മൂന്നു മണമുണ്ടായിരുന്നു...രാവിലെ നേര്‍ത്ത ചന്ദന ഗന്ധം ..വാകചാര്തിന്റെ  തണുപ്പ് പോലെ ..നേരിയ ഒരു സുഗന്ധം ...സന്ധ്യക്ക്‌  ഭാസ്മമണം  .. ചാരം അതിന്‍റെ അതീന്ദ്രിയ തീവ്രതയില്‍ അഗ്നിയായ് തീരമുടലിന്‍ ഗന്ധം ഓര്‍മിപ്പിക്കുന്നു..മൂന്നാമത്തെ ഗന്ധമായിരുന്നു ഗംഭീരം ..പേരറിയാത്ത  ഒരു കാട്ടു പൂവിന്‍റെയോ..പഴുപ്പുടലില്‍ പടരുന്ന പഴതിന്റെയോ പോലെ കൊതിപ്പിക്കുന്ന ഒരു  ഗന്ധം..വസന്തകാലസുഗന്ധം പോലെ തീവ്രമായ  ഒരു സുഗന്ധം..വൃദ്ധര്‍ക്ക് പൊതുവായുണ്ടാകുന്ന മരണത്തിന്റെ മണമായിരുന്നില്ല  അത്..എന്തായിരുന്നു അത്?ആ ശരീര ഗന്ധം?മുത്തശിക്ക്  ഉഷ്ണിക്കുമ്പോള്‍ പൂ വിടര്‍ന്ന പോലെ ആ കൊച്ചു നിലാമുറിയില്‍ നിറഞ്ഞു നിറഞ്ഞു വന്ന ആ സുഗന്ധം?ഇന്ന് വര്‍ഷങ്ങള്‍ക്കു ശേഷം  ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു..എന്‍റെ ആദ്യ രാത്രിക്ക് ശേഷം അരണ്ട ചാന്ദ്ര വെട്ടം വീണുകിടക്കുന്ന തൃശ്ശൂരിലെ  വീട്ടിലെ പഴയ തേക്ക് കട്ടിലില്‍ കിടന്നു വിടര്‍ന്ന മത്തന്‍ കണ്ണുകള്‍ തള്ളി തള്ളി കൌതുകത്തോടും പ്രേമത്തോടും  എന്‍റെ ഭര്‍ത്താവ് പറഞ്ഞു..
"നിന്നെ ഒരു പൂവ് വാസനിക്കുന്നു പെണ്ണെ"
ആ നിമിഷം എനിക്കും ആ പരിമളം ഓര്‍മ്മ വന്നു...എന്‍റെ ചെറുപ്പകാല  സുഗന്ധോദ്യാനതിന്റെ വശ്യ ഗന്ധം..എഴുപതാം  വയസ്സില്‍ വാര്ധക്യത്തിന്റെയും  ഭക്തിയുടെയും സാത്വികമായ പ്രാര്‍ഥനാ ഗന്ധങ്ങളെയെല്ലാം പിന്തള്ളി എന്‍റെ മുത്തശ്ശിയുടെ  ശരീരത്തില്‍ നിന്നും മൂന്നാം വയസ്സില്‍ എനിക്ക് കിട്ടിയ ആ വശ്യസുഗന്ധം..തലമുറകളായി സ്ത്രീകള്‍ക്ക് കിട്ടിയ ഒരു ജനിതക ഗന്ധം ..വള്ളിക്കാട്ടെ  സ്ത്രീയുടെ ...പ്രപഞ്ചത്തിലെ അസന്ഖ്യം  സ്ത്രീകളുടെ ഗന്ധം..പെണ്ണിന്‍റെ മണം..

          ആദ്യത്തെ ആ ഗന്ധമോര്‍മ്മയും മുത്തശിയുടെ വാത്സല്ല്യ ഉമ്മകള്‍ വെക്കാനുള്ള വ്യഗ്രതയും ഓര്‍മ്മ വരുന്നു..എന്നെ അസ്വസ്ഥപ്പെടുതുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ...ചുംബനോര്‍മ്മകള്‍
"എന്തിനാ കുട്ടാ പേടിക്കണേ?മുത്തശ്ശിക്ക് കുട്ടനെ ഇഷ്ടായിട്ടല്ലേ?" അമ്മയുടെ വാക്കുകള്‍..
മുത്തശ്ശീ ...ഇപ്പോഴോര്‍ക്കുന്നു..ഉമ്മയെന്ന സ്നേഹാടയാളത്തിന്റെ ആദ്യ ബാലപാഠങ്ങള്‍  ..എന്‍റെ ആദ്യ പെണ്‍ കുഞ്ഞിനു  ശസ്ത്രക്രിയാ മുറിയില്‍ വെച്ച് ഞാന്‍ കൈമാറിയ പാരമ്പര്യ സ്നേഹാടയാളത്തിന്റെ  തീവ്രത..സത്യം..കരുത്ത്..ബ്ലൌസ്സിടാത്ത..ഈള്‍ക്കര കസ്സവു മുണ്ട് മേല്മുണ്ടായി പുതച്ച എന്‍റെ പ്രിയപ്പെട്ട അതെ മുത്തശ്ശി തന്നെ യാണ് സ്നേഹത്തിന്റെ അടയാളം ചുംബനമാനെന്നും..നമ്മള്‍ നമുക്ക് പ്രിയാപ്പെട്ടവരെ ധാരാളമായി ചുംബിക്കനമെന്നും എന്നെ പഠിപ്പിച്ചത്..സ്നേഹം ഉമ്മകള്‍ ധാരാളമായി    സ്വീകരിക്കുകയും ചെയ്യുമെന്നും .....

Thursday, 26 January 2012

ശ്വാസ കോശങ്ങളില്‍ തേന്‍കൂട സൂക്ഷിച്ചവള്‍

ശ്വാസ കോശങ്ങളില്‍ തേന്‍കൂട സൂക്ഷിച്ചവള്‍

    മരണത്തിന്‍റെ സാവലോന്‍ ഗന്ധശാന്തതക്കും 16 ഡിഗ്രീ തണുപ്പിന്‍റെ മോര്‍ച്ചറിനിശബ്ദതക്കും ഇടയിലൂടെ
ചുവന്നു തുടുത്ത കാല്പാദത്തിന്റെ അതിദുര്‍ബലമായ ഒരു കിതപ്പ് ഞാന്‍ കേട്ടു............
                   "ഇവര്‍ക്കൊരിക്കലും ഒരു കവിള്‍ കഫം കാര്‍ക്കിചെടുക്കനാവില്ല"
ഊശാന്താടിക്കാരന്‍ ഡോക്ടര്‍ അലെക്സാണ്ടാര്‍ കാര്‍ക്കശ്യം വിടാതെ പുഞ്ചിരിച്ചു.
                   "നോക്കൂ"അയാള്‍ കറുത്ത എക്സ് റേ ഷീട്ടുയര്‍ത്തി....
നീല പ്രഭാതത്തിലെ തണുവിടാ പുകമഞ്ഞു നിറത്തില്‍ രണ്ടു ശ്വാസ കോശങ്ങള്‍...
                    "തെന്കൂട് പോലെ ആയതു കണ്ടോ?"
ഡോക്ടര്‍ നീണ്ട വിരലുകളാല്‍ ആ ശ്വാസ കോശ ചിത്രത്തില്‍ ഉരസി
സ്നേഹത്തിന്‍റെ പ്രാണചിത്രങ്ങള്‍...
അയഞ്ഞ ബലൂണ്‍ പോലൊരു മാംസവല സഞ്ചി..
                     "ഇവര്‍ ഇത്ര കാലം ജീവിച്ചിരുന്നത് തന്നെ അത്ഭുതം..."
കറുത്ത കോട്ടിട്ടു പുറത്തു ഒരു ന്യായാധിപ ഗൌരവത്തില്‍ നിന്ന മരണം, ഏതു നിമിഷവും മുറിയിലേക്ക്
കയറി വരുമെന്ന് ഞാന്‍ ഭയപ്പെട്ടു...
എഴുപതു വര്‍ഷങ്ങള്‍ നടന്നു തീര്‍ത്തിട്ടും  വാര്‍ധക്യം ഉറിഞ്ചിയതിന്റെ  ഗന്ധം ഉടല്‍  ഉയിര്‍ത്തിട്ടും , ഇന്നും ചുവന്നു നിന്ന കാല്പാദങ്ങളില്‍ ഞാന്‍ മുറുകെ പിടിച്ചു...
                       "പോവല്ലേ പോവല്ലേ"എന്ന് ഞാന്‍ ഹൃദയം, പ്രസാദ നെയ്യോളം ഉരുക്കി പറഞ്ഞു...
പെട്ടന്ന് അവര്‍ കണ്ണ് തുറന്നു...
ഇളം ബ്രൌണ്‍ നിറമാര്‍ന്ന കൃഷ്ണമണികളില്‍ ജീവപ്രകാശം നിറച്ചു അവര്‍ രോഗാതുരമായ  പുഞ്ചിരി വിടര്‍ത്തി...
കവിളില്‍ നുണക്കുഴികള്‍ ആഴത്തില്‍ തെളിഞ്ഞതോടെ ഞാന്‍ ഉറക്കെ കരഞ്ഞു....
ശ്വാസ കോശങ്ങളില്‍... രോഗത്തിന്‍റെയും  വേദനയുടെയും സ്നേഹത്തിന്‍റെയും വാത്സല്യത്തിന്റെയും തേന്‍ കൂടകള്‍ സൂക്ഷിച്ച സ്ത്രീ അവരുടെ മൃദുകൈപാതി  എനിക്ക് നേരെ നീട്ടി...
                 "അമ്മമ്മക്ക് ഒന്നുല്ല്യ..... ഒന്നുല്ല്യ..... കരയണ്ട... കരയണ്ട...." എന്ന് പറഞ്ഞു...(from DCs new book "Enne chumbikkan padippicha sthreeyye")

Monday, 9 January 2012

ഡ്രാക്കുളയുടെ സുവിശേഷം


                                       ഡ്രാക്കുളയുടെ സുവിശേഷം

                     അറിയാമായിരുന്നോ?
നീയല്ലേ  മുതിര്‍ന്നതിനു ശേഷം എന്നെയതെല്ലാം ഓര്‍മ്മിപ്പിച്ചത്?അത്: ഹൃദയത്തെ അടയാളപ്പെടുത്തിയ നീല മഷിക്കറയായിരുന്നു .എന്‍റെ പാപത്തിന്‍റെ ആദ്യ അടയാളം.ഇളം കരിക്ക് പോലെ മൃദുവായ തോണ്ണ്‍  കൊണ്ട് ഞാനാ മുന്തിരി പഴത്തെ അമര്‍ത്തി കടിച്ചപ്പോള്‍ നെഞ്ചില്‍ പടര്‍ന്ന വയലറ്റ് കറക്ക് നിന്‍റെ രക്തത്തിന്‍റെ യും എന്‍റെ പാപത്തിന്‍റെ യും തീഷ്ണ ഗന്ധമായിരുന്നു.പിറവി യില്‍ ശാപത്തിന്‍റെ തന്തക്കാലുമായി ഞാന്‍ എന്‍റെ ഗര്‍ഭജലസമുദ്രോറ    ഇടതു കാല്‍ കൊണ്ട് എത്ര നിസ്സാരമായാണ് ചവിട്ടി ചിതറിച്ചത്.അമ്മയുടെ നിറമില്ലാത്ത കണ്ണീരെല്ലോ, ഉള്ളവയവത്തിന്‍റെ ആന്തരിക മാസ്മര ഗന്ധം എന്‍റെ ഉടലില്‍ നിന്നും കഴുകിയുലര്‍ത്തത് .
       "എന്‍റെ പ്രഭോ...എന്‍റെ പ്രഭോ..." 

സീമിത്തേരിയിലെ തണുത്ത കാറ്റ് എന്‍റെ കാലടികളെ ഇക്കിളിപ്പെടുത്തുന്നു...ആദ്യമായ്  മണ്ണ്തൊട്ട  ഉണ്ണിയാകുന്നു ഞാന്‍ ....
"മൂന്നു തവണ ..... അമ്മെ എന്‍റെ പ്രഭ്വി ...മൂന്നു തവണ അച്ഛന്‍റെ മുഖത്ത് നീയല്ലേ എന്നെ കൊണ്ട് മണ്ണ് വീഴ്ത്തിച്ചത്?"
         ചുവന്ന  സാന്ധ്യ മേഘങ്ങളില്‍..വെളുത്തു പടര്‍ന്ന പഞ്ഞി കംബളം- ഈ മഞ്ഞു..ഇത് പുകയുന്നോ?എരിയുന്നോ?വിളറിയ പുകയുടെ നേര്‍ത്ത ശ്മശാന ഗന്ധം.....നിന്‍റെ മൂക്ക് അത് ചുവപ്പിച്ചു.. അമ്മെ... എന്നെ അത് കരയിച്ചു...മണ്ണ് ,എന്‍റെ പിതാവിനെ ഒരു അഗ്നി നാളത്തേക്കാള്‍ തീവ്രമായി ,കാമുകിയുടെ ഈറന്‍ ഉടല്‍ പോലെ ആസക്തമായി ആലിംഗനം ചെയ്തു...പാതിയടഞ്ഞ കൃഷ്ണമണിയുടെ നീലിച്ച പ്രേമം മണ്ണില്‍ ദ്രവിച്ചു...
       "അവരാണ് അത് ചെയ്തത്..." എന്‍റെ വിശപ്പിനു മേല്‍ പക പോലെ പടര്‍ന്ന മുലപ്പാല്‍ ക്രോശിച്ചു...
"നിന്‍റെ ആത്മാവ് സ്നേഹരഹിതമായിരിക്കട്ടെ കുഞ്ഞേ "നീറ്റു പകയിലെ തലച്ചോര്‍ കനലുകള്‍ ഊതിയൂതി അമ്മയെന്നെ വളര്‍ത്തി.
അവരുടെ രക്തത്തിന് വേണ്ടി അമ്മയെന്നെ ദാഹാര്‍ത്തനാക്കി ...അവരുടെ മാംസത്തിനു വേണ്ടി എന്‍റെ ഹൃദയത്തില്‍ പട്ടിണിയുടെ പാപക്കുരിശുകള്‍ കുത്തിയിറക്കി...
   "എന്‍റെ മിശിഹായെ...മലിന മാംസകാരിയായ പാപത്തില്‍ നിന്നും വേദനകളുടെ രക്ത വീഞ്ഞിന്‍ വീപ്പകളില്‍ നിന്നും നീയെന്നെ മോചിപ്പിച്ചതെയില്ലല്ലോ?"
               നിന്‍റെ വഴി.... നിന്‍റെ വഴി...വീഞ്ഞിനു പകരം എന്‍റെ അള്‍ത്താര കറുപ്പില്‍, അവരുടെ ഊതരക്തം ഞാന്‍ ഊറ്റിഎടുത്തു.അവരുടെ മലദ്വാരങ്ങളിലൂടെ അവരെ ഞാനെന്‍റെ മരക്കുരിശുകളിലേക്ക് കയറ്റി എടുത്തു.അവര്‍ക്കൊരിക്കലും കുരിശു ചുമക്കേണ്ടി വന്നില്ല...എന്‍റെ കുരിശുകള്‍ അവരെ ചുമന്നു.അവരുടെ കീറശരീരത്തില്‍ എന്‍റെ അപ്പത്തിനുള്ള മാംസം വെന്തു...അവരുടെ ഞരമ്പുകള്‍ചിന്തി ചിതറിയ കൊഴുത്ത രക്തം എന്‍റെ മുഖത്തെ ചുമപ്പണിയിച്ചു .എന്‍റെ കാസയിലെ രക്ത ലഹരിക്ക്‌ പശിമ കൂടി.എന്‍റെ ജീവബലി,വേദനക്കും മരണത്തിനുമിടയില്‍ അതിദുര്‍ഭലമായ പിടച്ചിലില്‍ അവര്‍ കൈക്കൊണ്ടു..എന്‍റെ കറുത്ത ബലി..രക്തം വാര്‍ന്നു,വിളറിപ്പോയ കണ്‍കളില്‍ എന്‍റെ പച്ച മാംസപ്പക ആദിമമായ ഭീതി വളര്‍ത്തി..
    ഞാന്‍ തന്നെയായിരുന്നു എന്‍റെ പുരോഹിതന്‍...
     ഞാന്‍ തന്നെയായിരുന്നു എന്‍റെ പിതാവ്................
    ഞാന്‍ തന്നെയായിരുന്നു എന്‍റെ    പുത്രന്‍....
    ഞാന്‍ തന്നെയായിരുന്നു എന്‍റെ പരിശുദ്ധാത്മാവ് ......

ഹ്ഹാ പ്രിയപ്പെട്ടവളെ എന്‍റെ ആത്മ ബലികളില്‍ പകയില്ലായിരുന്നു.പ്രതികാരത്തിന്‍റെ കൂരംബന്‍ പല്ലുകള്‍ ഇല്ലായിരുന്നു...രക്തം മുലപ്പലായ് ഊട്ടി നല്‍കിയ അമ്മ വിശപ്പും...ഒരു കണ്ണീരിലും നനഞ്ഞു തീരാത്ത ആ ദാഹവുമുണ്ടായിരുന്നു.
    ഞാന്‍ തന്നെയായിരുന്നു എന്‍റെ പ്രഭു ....
    ഞാന്‍ തന്നെയായിരുന്നു എന്‍റെ രാജ .....

വലെഷ്യയില്‍ ഏത് മണ്ണിടമാണ് എന്‍റെ സ്പര്‍ശത്താല്‍ വിത്തുകള്‍ മുള പൊട്ടിക്കാതിരുന്നത്?
വലെഷ്യയില്‍ ഏത് പെണ്ണിടമാണ് ഈ രാജകുമാരന്‍ തൊട്ടറിയാതിരുന്നത്?എന്റെ സ്പര്‍ശത്താല്‍ എതിളം മുലഞെട്ടുകളാണ് ഞെട്ടിത്തരിപ്പോടെ  ഞാവല്‍ക്കാ  തോട്ടങ്ങളില്‍ പഴുത്ത കായ്കളെ പോലെ വിറക്കാതിരുന്നത്?ഏതേതു താമര മൊട്ടുകള്‍ ആണ് ലഹരി മതിര്‍ത്ത ലജ്ജയില്‍ എനിക്കായി വിടരാതിരുന്നത്?
         പക കറുത്ത  ഈ പ്രേമ ചുണ്ടുകളില്‍ കാന്തിക ലഹരി തുളിച്ചവളെ...സര്‍പ്പ സമാനിയായ ഈ നാവിനെ നിന്‍റെ  ഉമിനീര്‍ വിഷത്തില്‍ കുഴച്ചവളെ...
നീ വരുവോളം ഞാന്‍ തന്നെയായിരുന്നു ഈ ലോകചക്രവര്‍ത്തി...
നിന്‍റെ പ്രേമം എന്നെ ഭിക്ഷുവാക്കി...
അശരണനാക്കി ......
നിന്‍റെ കാല്‍ക്കീഴിലെ കാവല്‍നായാക്കി...
                നീ ...നീ...നീ ... തന്നെയായിരുന്നു  പ്രിയപ്പെട്ടവളെ, പ്രഭാത നക്ഷത്രങ്ങള്‍ ചെറു ശിശുക്കളായ് കണ്‍ചിമ്മിയ  ആ മട്ടുപ്പാവില്‍ വച്ച് ,വിശുദ്ധ ബലി പോലെ, എന്‍റെ പല്ലുകള്‍ക്കിടയിലേക്ക്  നിന്‍റെ നീല ഞരമ്പ്  വെച്ചമര്‍ത്തിയത്  ?

     ഹാ പ്രിയേ.. അവിവാഹിതയായിരുന്നിട്ടും നിന്‍റെ രക്തം എനിക്കായ് മുലപ്പാല്‍ച്ചുരത്തിയില്ലേ?നവംബര്‍മാസ തണുപ്പില്‍ പ്രിയേ പ്രിയേ ഞാനോര്‍ക്കുന്നു ......മോണിംഗ് ക്ലോറി പൂക്കളെ പോലെ നീ എന്‍റെ കൈകളില്‍ കിടന്നു ഉന്മാദത്തോടെ പിടഞ്ഞത്...
          ഞാനെന്ന സമുദ്രത്തെ ഒറ്റ ചുംബനത്താല്‍ ഉറിഞ്ചിയെടുത്ത വിശുദ്ധ വെണ്‍ശം
ഖല്ലേ നീ....?
എന്‍റെ രക്ത മാതളപ്പഴം ....നിന്‍റെ ഹൃദയഅറയില്‍ ഏകാകിയായ ശിശുവേ ഞാന്‍ പകച്ചപ്പോള്‍, പ്രിയപ്പെട്ടവളെ പ്രിയപ്പെട്ടവളെ ...നീയെന്തിനായിരുന്നു വിതുമ്പിയത്?
 പതിനായിര കണക്കിന് തുര്‍ക്കികളുടെ രക്തം വീണു നനവാര്‍ന്ന മണ്ണില്‍ വച്ച്....ലക്ഷക്കണക്കിനു പ്രേതങ്ങളുടെ ആര്‍ത്തനിലവിളികള്‍ക്കിടയില്‍ വച്ച്.... പ്രാണനറുന്ന ശാപങ്ങളുടെ നടുവില്‍ വച്ച്...ആ അമാവാസി രാത്രിയില്‍ ഞാന്‍ നിന്നെ, ഭ്രാന്തനായ കാമുകന് മാത്രം സാധിക്കുന്ന പ്രേമോന്മാദത്തോടെ  പ്രാപിച്ചില്ലേ പ്രിയേ?
നിന്‍റെ കന്യാ രക്തം വീണു ചുവന്ന ഭൂമിയില്‍ നമ്മള്‍ രണ്ടാത്മാക്കളുടെ ആത്മബലിയും പൂര്‍ത്തിയായില്ലേ?
     ഹ്ഹോ എന്‍റെ ദൈവമേ ...നമ്മുടെ പ്രേമം...അതെന്തായിരുന്നു...ആത്മാവിന്‍റെ കത്തല്‍....പ്രാണനെ അറുന്നു പൊള്ളിച്ച ചുംബനങ്ങള്‍ ...അഗ്നിയുടെ കാമരോഷ വികിരണങ്ങള്‍...മാംസം മാംസത്തിലുരഞ്ഞു  പരസ്പരം തീ പിടിച്ച ചെറുപ്രേമ സ്ഫുലിം ഗങ്ങള്‍ ...നഖങ്ങള്‍ കൊണ്ട് മാന്തിയും.... പല്ലുകള്‍ കൊണ്ട് കടിച്ചു കീറിയും നാം നടത്തിയ സ്നേഹത്തിന്‍റെ  ഭ്രാന്തന്‍ യുദ്ധങ്ങള്‍....
എന്‍റെ പ്രിയേ ...നിന്നോളം ഞാന്‍ മറ്റെന്തിനെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ???
      പ്രിയേ ...എന്‍റെ പ്രിയേ... എന്നിട്ടും നിന്‍റെ മിശിഹാ നിന്നിലൂടെ എന്നെ ചതിച്ചു...ഈ ലോകം ...ഈ പ്രപഞ്ചം ....എന്‍റെ  വല്ലേഷ്യ... എന്‍റെ വംശാ വലി ...എല്ലാം നിന്നെ പ്രതി എന്നെ തള്ളി പറഞ്ഞു....
നിന്നെ പ്രതി ...നിന്നെ പ്രതിയാണ് ഞാന്‍ മരിച്ചത്...എന്നിട്ടും എന്‍റെ കുഴിമാടത്തില്‍ അവര്‍ നട്ട ഗാര്‍ലിക്ക് വള്ളികള്‍ക്ക് വെള്ളമോഴിക്കെ നീ എന്തിനാണ് നിലവിളിച്ചു കൊണ്ടേയിരിക്കുന്നത്?
ഞാന്‍ ഒരു പിശാചാണെന്നു പ്രിയപ്പെട്ടവളെ നീയും വിശ്വസിച്ചുവോ ?
എന്‍റെ പ്രിയപ്പെട്ടവളെ....
      ആത്മാവിന്‍റെ അന്തര്‍ദാഹമൊടുങ്ങാതെ... എന്‍റെ ശരീരത്തില്‍  കത്തുന്ന ദാഹവും കുടല്‍ കീറി പിളര്‍ക്കും വിശപ്പുമോടുങ്ങാതെ നിന്നോടുള്ള കോടാനുകോടിവര്‍ഷ പ്രേമം അടങ്ങാതെ   ഞാനീ പെട്ടിക്കുള്ളില്‍ അഴുകി തീര്‍ന്നുവെന്ന് നീ വൃഥാ വിശ്വസിച്ചല്ലോ?

നിന്‍റെ നീലക്കണ്‍കളിലെ    പ്രേമം അവസാനിക്കാത്തിടത്തോളം കാലം  നീ അറിക....... എന്‍റെ അസ്ഥികള്‍ പൂക്കയില്ല...
എന്‍റെ ചുണ്ടുകളിലെ നിന്‍റെ അന്ത്യ ചുംബനതിണര്‍പ്പ്   മായുകയില്ല....
നീ കേള്‍ക്ക പ്രിയപ്പെട്ടവളെ ...രക്തം രക്തത്തെ ചതിക്കുമ്പോഴാണ്  ചതിയുടെ യഥാര്‍ത്ഥ ഉന്മാദ ലഹരി..
കാലുകളില്‍ നീ വിതറിയ മുള്ളാണികള്‍ തറച്ചു കയറുമ്പോള്‍  ആദ്യമായി നീ എന്‍റെ  മുകളിലിരുന്നു പുഞ്ചിരിച്ചതും...
നീയൊരു മുള്ളാണിയായതുമാണ്  ഞാനോര്‍ക്കുന്നത്..

നിന്‍റെ ചതി....എന്‍റെ വിധി...
നീയെനിക്ക് വീഞ്ഞായി വിളമ്പിയ വിഷത്തിനുമുണ്ടൊരു ക്രൂരലഹരി...
പക്ഷെ അതിനു നിന്‍റെ കഴുത്തിലെ ഇളം രക്തരുചിയോളം  കടുപ്പമില്ല ..രൌക്ഷ്യവുമില്ല പ്രിയേ......
നീ എന്‍റെ മാംസം ഭക്ഷിക്കുന്ന അന്ത്യനാളിലും നിന്‍റെ പ്രേമം എന്നെ ഉയിര്‍ത്തു  എഴുന്നേല്‍പ്പിക്കുന്ന  മൂന്നാംനാളുണ്ടാകുമെന്ന് നീ  മറന്നു പോയോ?

നമ്മുടെ നട്ടെല്ലിനെ നക്കി തോര്‍ക്കുന്ന ഭയം പോലെ തന്നെ ആദിമവും ശക്തവുമാണ് എന്‍റെ പ്രേമം....
നിന്‍റെ ചര്‍മം പോലെ അത് നിന്നെ പൊതിയുന്നു....
ശതകോടി വര്‍ഷങ്ങളായി ഞാനീ ശവപ്പെട്ടിക്കകത്ത്  നിന്നെ കാത്തു അര്‍ദ്ധനിദ്രയില്‍ നിന്‍റെ പിങ്ക് മുല ചുണ്ടുകളെ സ്വപ്നം കാണുന്നു...

നിന്‍റെ മുടിയിഴകളിലെ വന്യ സുഗന്ധ ഗന്ധമാണ്  എന്‍റെ ശവക്കച്ചക്ക്...
നിന്‍റെ  ഉമിനീര്‍ പഴുക്കുന്നല്ലോ എന്‍റെ ചുണ്ടില്‍...
നിന്‍റെ ആലിംഗനത്തില്‍  ഞരുങ്ങുന്നല്ലോ എന്‍റെ മൃതശ്വാസകോശങ്ങള്‍...
നോക്ക്.......... നോക്ക്...
ഞാനൊരു ഘ്രാണ വീറെറിയ    നായ്‌...
ഏത് ജന്മത്തില്‍ ഒളിച്ചാലും ഏത് ലോകത്ത് വളര്‍ന്നാലും നിന്നെ ഞാന്‍ തിരിച്ചറിയും...
എന്‍റെ ആത്മാവ് നിനക്ക് വേണ്ടിയാണിത്രയും സഹിച്ചത്....
പ്രേമത്തി
ന്‍റെ ചതിയെ ...രക്തത്തിന്‍റെ ചതിയെ...നീ മറക്ക...
     എത്ര ജന്മങ്ങളുടെ പകയുണ്ട് നമുക്കുള്ളില്‍? എത്ര ഭോഗങ്ങളുടെ പ്രതികാരമുണ്ട് നമുക്കിടയില്‍?
വരൂ  ... എന്‍റെ പ്രിയപ്പെട്ടവളെ ...
ഞാന്‍ നിനക്ക് വേണ്ടി മുളച്ച ഒരു പൂമൊട്ട്...
എന്നെ പിച്ചിയെടുത്ത്‌ ഞരടിക്കളയുക.......
വരൂ.................. ഞാന്‍ നിനക്കായി പിറവി കൊണ്ട്  പ്രാപ്പിടിയന്‍....
എന്‍റെ കഴുത്തു  നീ ഞരിക്ക..........
ഒഹ് പ്രിയേ............
ഞാന്‍ നിന്‍റെ അപ്പം നീ എന്നെ ബോര്‍മ്മയിലിട്ടു ചുട്ടെടുക്കുക........
വരൂ എന്നെ നിന്‍റെ കാല്‍ക്കീഴില്‍ ഇട്ടു ചവിട്ടി അരക്കൂ ...............
വരൂ..................നിന്‍റെ പ്രേമത്താല്‍ ഈ ശവക്കുഴിയില്‍ നിന്നും എന്നെ മോചിപ്പിക്കൂ...
വിധിയുടെ വിഡ്ഢി  സ്വര്‍ഗത്തില്‍ നിന്നും പ്രേമത്തി
ന്‍റെ ഗംഭീരമായ നരകത്തീയ്യിലേക്കു നീയെന്നെ കൊണ്ട് പോകൂ....
ഇതാ... എന്‍റെ പ്രിയപ്പെട്ടവളെ..ഇത് ഭക്ഷിക്കുക...
ചോരയിറ്റുന്ന ഈ ചുവന്ന പഴം നിന്‍റെ വിശപ്പും ദാഹവും അകറ്റും....
 പ്രിയേ..
എന്‍റെ പ്രിയേ....... ഈ കനി സ്വീകരിക്ക..........
ഈ വിശുദ്ധ പഴം നിനക്ക് വിലക്കപ്പെട്ടതല്ല....
വരൂ ...സ്വീകരിക്കൂ....
ഹ്ഹോ എന്‍റെ പ്രിയപ്പെട്ടവളെ .....

ഈ പഴത്തെ  നീ എന്‍റെ ഹൃദയമെന്ന് മാത്രം വിളിക്കരുതേ........

Sunday, 8 January 2012

Sangh Parivar


Sangh Parivar

Translated from Malayalam by Premkumar K P

Though there were only a few passengers, though breeze of February drifted along the platform, Nasirudheen experienced a phobic sweat. The city was fast asleep – the concrete benches in the station, those who huddled on them, the wooden pillars, billboards, tracks and all else. Only the old man was not able to sleep.

It perturbed him; it is quarter to one and there is no clue of the Guruvayur express scheduled to arrive at quarter past twelve. He cursed the sore-eyed signal lights staring at him. He heard the announcement that the train will arrive shortly. The old man puffed a
Kajah Beedi with eyes wide open into the darkness. 

He was scared of making journeys, especially in trains. His vulnerability to asthma when exposed to the wind and his drained out lanky body were not the only reasons. After his last train journey nine years ago, in all his sleeps he used to have nightmares wherein inside the train he alone runs short of breath. 

‘Nasirudheen, it’s a fallacy.’ Even this evening the seventy one year old Kolakkadan Unneen repeated this.

‘If you can’t, I will go,’ Kunimacha ventured impudence along with a sob. ‘It’s that heart-rending.’ She bowed and swabbed her nose with the blue
kacha. 

As though not comprehending anything, he counted the notes in hand. Six hundred and fifty rupees. He obtained that much by selling off Faisal’s transistor. It was the most expensive object in his home. He brought it from Arabia; his boss’ present for Khadeeja’s wedding. 

Before taking it for sale, he and Kunimacha played again that cassette Khalb one last time. That song had turned more pathetic and frail than a wail. Before the last song, its flimsy tape stretched, the wheels circled fast. As he took it out,
Khalb was broken. Never in his life has Nasirudheen seen Kunimacha bursting into tears like this.

“It is for her, na? Poor thing, how much pain!” Kunimacha’s skinny bust drooped.
“Oh, so painful it would be. Allah, give her solace.” Nasirudheen prayed before boarding the train. 

He felt as if he ended up in a hideous dungeon of steel. The fluorescent lamps in the bogie emitted a blue light. The old Nasirudheen sat stunned. Such a luminous room…! He has never, even in his dreams, seen such luminance. Like rolled up stars clung to the iron roof, they spat smouldering light into his eyes. In the brightness, his eyes turned sore. 

Nasirudheen got a seat near the window. The rough tongue of cold dangled in the outer darkness. The wind pierced the ears like a diamond needle. Passengers dozed in diverse postures. He realised how perilous would be the insecurity of someone trapped inside a weird prison. As the train moved, he pressed on to the window like a clever cat. He managed to keep his eyes open into the darkness. He discerned that the train is running along the Khabersthan of Karbala mosque. 

“Oh the great God,” Nasirudheen’s lips trembled. He has trained himself to see in darkness. The black tombs rising unto the sky. Karbala mosque, its minarets glistening in pallid light. Moving ahead further… 

He saw prayers in Arabic for the dead, inscribed on marble. Saw overripe, thorny henna bushes. The lean henna stump planted near Faisal’s tomb came to his memory. By the time, Faisal’s tomb stood perpendicular to his vision, in the windowsill. He felt that his
meezan sepulchres are the fangs of night, and that they are scowling at him. For a solace, he looked at the fellow sitting next.

“Eh?”
“Nothing” Nasirudheen nodded as if he has committed a fault. What did I do to bid such a fierce glare? His body drew in the direction opposite to feverishness. Severe heat and sweat. But more frozen than a shred of iron. He perspired more and more. He guessed that almost everyone awake is observing him. Wrathful eyes. Ungracious lips.

“My dear Muslim brother” he shuddered as if he heard Sait’s call. At the same time, blood circulated through his skinny veins with confidence. Because Sait and himself are Muslims. They are in Nasirudheen’s own salon. In his hand, the sharpened scissors; there is the razor to shave head. 

Could have carried the scissors; for an assurance. Without the scissors, ossan Nasirudheen is frail. An insect or mere shit. But while others sit, surrendering their head, Nasirudheen is the King. A mighty Ossan who has all powers to prune head and to press a knife on neck. A king. 

Only Muslims come to Nasirudheen’s salon. Off and on, one or two strangers came after journeys. He disliked talking to strangers. With his pair of scissors, he would quickly dress strangers’ hair stinking of sweat and dirt; if for lather, even then. To the query “How much?” he would point at the calendar with the photo of Mecca. All Kerala barbershop Owners Association’s board hangs there. 
Cropping – 
Head Shave – 
Shaving –

Whatever it may be, Nasirudheen is an expert barber; the man who has mastered the language of hair and head. When they were children, he used to narrate to Khaddeja and Faisal the language of hair. Some has permed hair, some others flat top, brown, thick, ripping, grey, dyed and black, waxy, blond without dye and some others dread locks. Only the barber can discern the language of the hair. While seated for a crop, the language of some hair would be like “Don’t… don’t cut me…” Some others would dare: “Come on… cut…” On sagging in pieces, one language; on beginning to shave, another. 

Last month it was. Sait came to the salon and stated the mutual relation between cutting of hair and cutting off heads. Barber cuts Muslim’s hair; and they cut off Muslim’s head. Nasirudheen was scared stiff. The razor quivered during the shave. Sait’s chin scratched. 

“Cool down Nasirudheen” Sait swabbed blood drops with his kerchief. 
“They will come to us old people only at the end. Their target is our children and women.” Nasirudheen spouted water on his hair. 
“Yesterday Faisal and Ummer. What’s going to happen to our race is extermination. As per their agenda of 1975 and 76, we the minority…”
Sait’s heavy voice broke with the entrance of a stranger. In a sharp voice Nasirudheen’s scissors talked to hairs. 

Again Nasirudheen looked out. The train has moved from Kayamkulam. Strange route, strange fellow travellers, strange places and strange names. An unusual, fear gripped Nasirudheen. He has the ultimate wisdom that he is never safe in any trip.

“Either they will track us down and then behead. Or they will explode the whole train we travel, by a bomb blast or else setting it afire. But a barber need not worry. Scissors and razor are there to protect him.” Nasirudheen remembered Sait’s words. 
“A barber is a killer artisan too.” Sait laughed out loud. 

Nasirudheen mused. The same barber is an artist too. His sublimity should always glisten at the tip of his scissors, left hand and his comb. Nasirudheen knew the geometry of haircut too. “There is a calculation at heart. If it fails, all is lost. Right?”

Nasirudheen simply stirred his scissors to sharpen it. The music of arms reverberated in the salon. In the former days, Nasirudheen’s scissors had no discretion. It didn’t consider Hindus, Christians and Muslims separate. Gradually the visits of ‘others’ to the shop stopped. “To be precise, it’s since 1996 that the Hindus stopped coming.”

Nasirudheen would shudder at the question about the non-appearance of Hindus. When the cops roughened up asking Unneen, “did you see,” it was Nasirudheen who had a urine block. As he heard the din of beating up, in his dhoti, Nasirudheen defecated in fear. The rest of the day, severe with pain in the stomach, he lay down on the bed pressing a pillow. With Faisal’s death, he started feeling a loss of vigour. With the clamour about Sait’s missing son, Nasirudheen and his scissors showed signs of rusting. 

It was at the nightfall one day, while Nasirudheen was sitting listening to the music of the scissors that Sait himself came by his car and took him home. 
“Crop him clean. Or better shave him off.”
Nasirudheen stared at that man. The look of negation frightened him. His hair had the smell of oil and his beard that of camphor. As the odour of blackened wicks emanated on shaving his arm pit, Nasirudheen’s razor paused for a moment. Said to him in a hush: “Hindu.”

Once again a cool breeze surged into the train. Nasirudheen once again trembled in that memory. The open
kajal duppy of darkness and the tiny circle of light inside frightened him. He placed the stripped hand bag on his lap. Placed his pads on the seat, held his knees and tried to add strength to himself. The insolence of some non sleepers reminded him of that Hindu’s body hair. 

With the clank of a massive weapon, the train halted. “Abruptly the train will halt. They will barge in. The compassion of the crimson colour on their forehead won’t be in their eyes. “Genocide is said to be their agenda,” Sait’s words dragged him down to abyssal waters of fear. Tired, he sank his head onto his knees.

The train got back into motion after three minutes. He lifted his face. Outside, the guard’s flashlight flickered green. “Cherthalai,” with mortification, he read the sign board. If it was not for Khadeeja, Nasirudheen would’ve never set out on such a hazardous journey. He was quite aware that a sacred funeral is an undue demand. 

Nasirudheen himself washed him with cold water. Water taken from the same well from which was he took water for bathing him the first time in life. The same hands of Nasirudheen. Tears rolled down into the red wound on his hairy chest. While removing his worn out blue underwear, he whimpered in distress. 

“What last rites once you are charred? You’ll just be buried near the mosque. On the head’s side they will erect a concrete
meezan stone.” Sait’s words frightened Nasirudheen. “If possible, avoid trains. That’s the only way out.” But Nasirudheen couldn’t help boarding a train. From Khadeeja’s letter, the fair nails of pain had scratched him that much. 

“Cannot eat anything solid now. Only juice. One tube runs inside through the nose. Another one comes out from the belly. You come immediately. While coming, bring ripe grapes; seedless. Am hungry
Uppa. Very very hungry…”

Rubbing her head against Nasirudheen’s lanky chest, Kunimacha cried: “Allah”

“Oh God.” Train is now moving at a howling speed. It is not running; it is flying. The flying Satan. He pressed his head to the window grill. I should hand over the ripe grapes Kunimacha bought for Kahdeeja. Behold her one last time before death, bring her two kids home. It is so important. That’s why he has set out, that too only by train. 

“How long will you stay there?” He looked down before Unneen’s query. 
“At the most, one or two days. Doctors have declared that she would not go further. Just after the
Namaz and cremation I will return. Kunimacha’s indifference surprised even Nasirudheen.

The train stopped once again. Nasirudheen looked out. It is not a station. All around it is glazing river. On its shore, a sandbank luminous likes a carnival. He felt as though all his energy is draining out. Why did the train halt on this bridge? None among the fellow travellers are nervous. They do not fear anything. Might be they are all Hindus. Somewhere in the confronting seat, he spotted an old man smoking a cigar. Alone he sat exhaling smoke, nervously. 

“My dear Muslim brother.” Sympathy arose in Nasirudheen’s heart. “You, me, who are the later preys…?” 

Again the train pulled out. Its movement was mechanical as if afraid of something. Nasirudheen started wondering about the vital being which hitherto has controlled it. Slowly, it ground to a halt. 

Hubbub from outside. The roars and clamour of people. Nasirudheen stared at his Muslim brother. He saw him rising from the seat, dashing to the door and darting out. The noise of slippers rustling. As he peeped to the door, Nasirudheen felt a shiver. Men and women. On their forehead, burning marks of blood. Women’s blouses were red. The dense crimson colour of gore. All of them wore
kasavu dhotis. The radiance of the cheap dhoti border reminded him of the sharpness of veiled weapons. 

Women too were there. With crimson sindoor and clothes. They barged in like passengers. As the train moved on and reached a desolate spot, they pulled the alarm chain. As Sait struggled to breathe, Nasirudheen too got tired. Some women glared at Nasirudheen. Fear made his hair stand on end. 

“Tell that mappila to stand erect.” In the rough voice of men, Nasirudheen recognised the rattle of arms. I am the first target. He felt like pissing. 

“Next?” Nasirudheen asked to himself, looking at the throng in the compartment.

He thought it was for self-defence that the Muslim brother got down earlier. His eyes dilated. How to escape? He looked out. The train is still. He got to his feet quickly. 

“Hi,” a heavy palm fell on his shoulders. He shuddered once again. “Hand bag.” The ferocity seen on his face while saying this turned him more scared. He felt his throat parching and feet shivering. 

There is one way; one and only one. Stand at the foot board. Afraid to touch the sandal scented bodies, he kept on standing near the window. “Jump when the train moves. Jump and escape”.

Scared of these, Nasirudheen flustered. The train jerked once. All of a sudden, startling all, Nasirudheen flung the bag out. Pushing aside those standing with gaping mouths, he scurried in fright toward the door. Closed his eyes. With prayers, jumped out. 

‘Tup.’ Nasirudheen felt the pain of bones splintering. As if in a nightmare, he discerned the blood fanged train speeding up just behind. He saw people gaping at him through doors and windows. 

“Escaped!” He heaved a sigh. With delight, he stroked the blood oozing from his lanky, twig like elbow. “Escaped” Nasirudheen raised his head. 

“What happened?” People swarmed around him. They are double the number of those inside the train. “These many Hindus?” He sprawled out on the platform, terrified. 

“Get up you…” A railway policeman grabbed him. 
“What’s the problem?” The station master rolled the green flag. “Jumped out to die.” The station master’s beard, calloused forehead and loose khaki brought Nasirudheen to the presumption that he is a priest. 

He narrated everything. About the attempt on his life, about his jump for life from the train…
“Please rescue me…” 
First, the station master broke into laughter. Then the police man. Then all those assembled there. 

“What nonsense are you talking? None of them are manslayers. They are returning after the
Shiv Rathri festival.”

A moment. Nasirudheen had tears and titters together. A banner unfurled wide in the station pooh-poohed at him. This is what Nasirudheen read over there: 

“Maha Shivrathri. Believers, Hearty Welcome to Manappuram.”
A Shivrathri breeze from Aluva sand bank cooled him down.


Notes:

Kacha…. A type of dhoti usually worn by Muslim women.
Khalb The Arab word for heart
Uppa Muslims use it to address their father.
Namas One among the sacred Muslim rituals saluting the dead.
Kasavu The golden bordered sari, a typical dress of upper class Hindu women.
Sindoor A saffron pigment used by Hindus to adorn their forehead. 
Mappila Slang for ‘Muslim’
Manappuram A place near Aluva, famous for Shivrathri festival