മകളെ,
നിന്‍റെ രഹസ്യ വോയറിസത്തിന്‍റെ അദൃശ്യ ദൃഷ്ടികള്‍ പാപ കിരണങ്ങള്‍
,എന്‍റെ ശരീരത്തെ ഒരു അഗ്നിയിലും മൂര്‍ച്ചിക്കാത്ത വിധം ലജ്ജാകരമായ ശൈത്യഭാരമാക്കി മാറ്റി.
എന്‍റെ കിടപ്പറയിലെ സ്നേഹ ഭാഷണങ്ങള്‍ , റ്റാന്ജെരിന്‍ നിറ വിരിപ്പിനു പിറകിലെ ഇരുമ്പഴി തൊട്ട് ,മുയല്‍ച്ചെവി നീട്ടി കേട്ട് നീ കട്ടെടുത്തു..
എന്‍റെ വെള്ള വിരിപ്പിലെ രക്ത ഭൂപടങ്ങള്‍ , എന്റെ ഹൃദയോള്ത്തിരചലനങ്ങള് ,പാദസര കിലുക്കം ഒളിച്ചു വെച്ച ചെറു മൂളലുകള്‍ ,നിന്‍റെ ആത്മരതിയിലെ ഇരുപാതിയും മറുപാതിയും ആക്കുമ്പോള്‍ ഹ്ഹെ പെണ്‍ കിടാവേ, നിന്‍റെ കണ്ണുകളെ അസൂയയുടെ കൂര്‍പ്പും പകയുടെ ആക്രോശവും ദുരയുടെ നെടുവീര്‍പ്പും,നിസ്സഹായമായ കൊടിച്ചിത്തരത്തിന്റെ ആത്മഘര്‍ഷണങ്ങളും ചേര്‍ത്ത് നീലപ്രകാശം ചിതറുന്ന ചിന്നമസ്തയെ പോലെ ഉന്മാദിയാക്കി.
പാതി വഴിയില്‍ ഓരോ പ്രേമവും നമ്മെ ഉപേക്ഷിക്കുന്നതിനെക്കാള്‍ ,കടുത്ത വേദനയാണ് നിന്‍റെ പ്രേമമുഖത്ത് , വഞ്ചനയുടെ തുപ്പല്‍ കാര്‍ക്കിച്ച ,പുരുഷന്‍റെ കളവുകള്‍ തിരിച്ചറിയുന്നത്...
എന്തുമാകട്ടെ എന്‍റെ കുപ്പ തൊട്ടികളെ അശുദ്ധമാക്കാതിരിക്കൂ ..മാലിന്യക്കൊട്ടയില്‍ സ്രവാവശിഷ്ടങ്ങളാല്‍ എച്ചിലാക്കപ്പെട്ട എന്‍റെ നിറങ്ങളുടെയും ഗന്ധങ്ങളുടെയും ആത്മ വൃണങ്ങളുടെയും രക്തരോഷങ്ങളുടെയും മൃതശരീരങ്ങള്‍ ത്ജരയെക്കാള്‍ മുഴുത്ത വിശപ്പോടും ആര്‍ത്തിയോടും നീ വാരിപ്പുണരുന്നത് കാണുമ്പോള്‍ നിന്‍റെ ഭ്രമങ്ങളും വിഹ്വതകളും എന്നെ അറപ്പിക്ക മാത്രമല്ല ഭയപ്പെടുത്തുകയും ചെയ്യുന്നു..
കടുംനിറ ചുണ്ട് ചായത്തിന്‍റെയും വില കുറഞ്ഞ വാസന പൌഡാറിന്റെയും വിയര്‍പ്പിന്‍റെയും ചതമുല്ലക ളുടെയും ഘോഷസന്ധ്യകളില്‍ ഓടകളുടെ അഴുക്കും വഴിയാത്രക്കാരന്‍റെ പഴകിയ മൂത്രമണവും ആരും തിരിച്ചറിയും പോലെ, നിന്‍റെ വിശുദ്ധകന്യയാളെന്ന പ്രഘോഷണങ്ങളും തിരിച്ചറിയപ്പെട്ടിരിക്കുന്നു...നിന്‍റെ വാക്കുകള്‍ അഹോ... അഗര്‍ഭ പ്രാണയാമം പോലെ എത്രയോ നിഷ്ഫലം .
കുരിശില്‍ ചിന്തപ്പെട്ട രക്തതെയെങ്കിലും വെറുതെ വിട്ടു കൂടെ? ..കാണാപ്പാടം പഠിച്ച വേദപുസ്തകങ്ങളെയും വെറുതെ വിടുക..ദൈവം നിന്‍റെ കൂട്ടികൊടുപ്പുകാരനെന്നു നീ കരുതിയോ?കൂദാശകളെയും വിശ്വാസങ്ങളെയും തൊട്ടുള്ള ആണകള്‍ അഗമ്യതയുടെ പരിശുദ്ധ മേലങ്കിക്കുള്ള റേന്തയാക്കാതെ അവയെ ഞാനാസി കൊണ്ട് അറുത്തു കളയൂ.ലോകത്ത് പുരുഷന്‍ കണ്ട 'ഒരേ ഒരു കന്യയാളാകാന്‍ ' ചെല്‍പ്പാര്‍ക്കിന്‍ ചുവന്ന കുപ്പികള്‍ ഇനിയും വാങ്ങുമോ?
ആയിരം രാത്രി ഭാഷണങ്ങള്‍ അനേകായിരം സന്ദേശങ്ങള്‍ പ്രേമത്തിന്‍റെയും കാമത്തിന്‍റെയും ഇട നൂല്‍പ്പാലങ്ങളില്‍ വെച്ച് നീ സ്വപ്നം കണ്ട പുരുഷായിത കഥയോര്‍ത്തു സുവര്‍ണനാഭാന്‍ വാ പൊത്തി ചിരിക്കുന്നു...ശരീരത്തിനും ആത്മാവിനും സ്വയം സാക്ഷ്യം പറയേണ്ടി വന്ന നിന്‍റെ ഗതി കേടിനു പകരം വെക്കാന്‍ എത്ര മീറ്റര്‍ മഞ്ഞ നൂല്ക്കള്‍ വേണ്ടി വരും?
അകന്നു പോ മരണ മസ്തെ..
നിലച്ചാന്തു തൊട്ടും ഇടംമുലമ്പാലാല്‍ വലതു കരിംഗുരുതിയുഴിഞ്ഞും വലം മുലമ്പാലാല്‍ ചെന്ഗുരുത്തി ഇടതുഴിഞ്ഞും ഞാന്‍ പോറ്റും ഉണ്ണികളെ കണ്ണാരമായി കൊത്താതിരിക്കുക ...
പന്തീരാണ്ടു പതിറ്റാണ്ട് പുലവചുണ്ടുകളില്‍ പകര്‍ന്നു കിട്ടിയ വെണ്‍പകളെയിതാ ഞാന്‍ ഒരിക്കല്‍ കൂടി ചപ്പതീട്ടുന്നു...ത്രിണധൂമാഗ്നി അടച്ചു വെക്കുന്നു...എക്കാലത്തേക്കും ഉപേക്ഷിക്കപ്പെട്ടവളും അനാഥയാക്കപ്പെട്ടവളുമായ സ്ത്രീയ്യെ.... നിന്‍റെ ആദിപാപങ്ങള്‍ക്കും തൊണ്ണൂറൂ പാഗലങ്ങള്‍ക്കും വാഗ്വജ്ജ്രങ്ങള്‍ക്കും എന്‍റെ ഒറ്റ വാക്കേ തുണ..
1.മരണമസ്ത -ചിന്നമസ്ത :ഏറ്റവും ഭയങ്കരങ്ങള്‍ ആയ പത്തു പ്രേതങ്ങളില്‍ ആദ്യത്തെതു. ദേവി പാര്‍വതിയുടെ ദശ പ്രേതങ്ങളിലെ ഭയങ്കരി.സ്വന്തം തല വെട്ടി ആ തല കയ്യില്‍ താങ്ങിയാണ് നടപ്പ്.കഴുത്തില്‍ നിന്നും ചിതറുന്ന രക്തം നാവാല്‍ നക്കി കുടിക്കുന്നുമുണ്ട്.
2.വേശ്യ ,3.ഞാനാസി-അറിവാകുന്ന വാള്‍ 4.വിഷ പാമ്പിന്‍ കുഞ്ഞു 5.ശാപം 6.അഗര്‍ഭ പ്രാണയാമം -ജപവും ധ്യാനവും ഇല്ലാത്ത പ്രാണായാമം
ചേച്ചി വായിച്ചു, പക്ഷെ എനിക്ക് കൂടുതലായി ഒന്നും മനസ്സിലായില്ല, ചില വാക്കുകളെല്ലാം ആദ്യമായി കേള്‍ക്കുന്നത് കൊണ്‌ടാവും... അതിന്‌റെ അര്‍ത്ഥമറിയാന്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ മനസ്സിലാവുമായിരിക്കും... ആശംസകള്‍ !!!
ReplyDeleteഅതി ഗഹനമായ ചിന്തയുടെ അഗ്നി പേറുന്ന വാക്കുകള്‍...
ReplyDeleteസാധാരണക്കാര്‍ക്ക് മനസ്സിലാവാത്ത എഴുത്ത് .:(
ReplyDeleteപ്രിയ ഇന്ദു,
ReplyDeleteഒന്നും മനസ്സിലായില്ലെനിക്കിപ്പൊഴും കഥയിതെന്തെന്നു തേടിനടന്നു ഞാന്‍... എന്ന് പറയേണ്ടി വരുന്നതില്‍ വിഷമമുണ്ട്. സത്യത്തില്‍ എഴുത്തിന്റെ വഴിയില്‍ ബഹുദൂരം മുന്നേറിക്കഴിഞ്ഞ നിങ്ങളൊക്കെ ബ്ലോഗെഴുത്തിലേക്ക് വരുമ്പോള്‍ നിറഞ്ഞ സന്തോഷവും ചാരിതാര്‍ത്ഥ്യവും ഉണ്ട്. പക്ഷെ, ഇവിടെ അക്ഷരതെറ്റുകളുടെ കൂമ്പാരം കാണുമ്പോള്‍ വേണ്ടായിരുന്നു; ഇന്ദുമേനോനെ പോലെ പ്രഗത്ഭയായ ഒരു എഴുത്തുകാരി ഇവിടെ എന്തൊക്കെയോ കുത്തിവരച്ച് സ്വയം ചെറുതാവണ്ടായിരുന്നു എന്ന് തോന്നുന്നു. ഭാഷാസ്വാധീനമില്ലാത്തത് കൊണ്ടല്ല, മറിച്ച് എന്ത് പോസ്റ്റ് ചെയ്യുന്നു എന്നത് ഒരിക്കല്‍ കുടെ വായിച്ച് നോക്കുവാനുള്ള ശ്രമം പോലും നടത്താത്തതാണ് കാരണം. ചിലപ്പോള്‍ ഈ ബ്ലോഗ് മെയ്ന്റന്‍ ചെയ്യുന്നത് ഇന്ദുമേനോന്‍ ആയിരിക്കില്ല. മറ്റ് ആരെങ്കിലുമായിരിക്കും. പക്ഷെ ഇന്ദുമേനോന്‍ എന്ന എഴുത്തുകാരിയുടെ കുറിപ്പുകളായേ ഇതിനെ വായിക്കുവാന്‍ കഴിയു. ഒന്നുകില്‍ പോസ്റ്റ് ചെയ്യുന്ന ആളോട് കാര്യങ്ങള്‍ മനസ്സിലാക്കി പോസ്റ്റ് ചെയ്യുവാന്‍ പറയുക.. (ഇതൊക്കെ എന്റെ വായനയുടെ വിവരദോഷമാണെങ്കില്‍ എന്റെ അല്പത്തെ ഓര്‍ത്ത് പൊട്ടിച്ചിരിക്കുകയും ആവാം..) മറ്റൊന്നുള്ളത് ഒട്ടേറെ കേട്ടിട്ടില്ലാത്ത വാക്കുകള്‍ ഇവിടെ കണ്ടു. ഞാന്‍ കേട്ടിട്ടില്ല എന്ന് വച്ച് ആ വാക്കുകള്‍ മലയാളത്തില്‍ ഇല്ല എന്നൊരു ധാരണയില്ലാത്തത് കൊണ്ട് അറിയുവാനുള്ള ആകാംഷയോടെ മരണ മസ്ത എന്ന വാക്കിന്റെ അര്‍ത്ഥമെങ്കിലും പറഞ്ഞു തരുമെന്ന് കരുതട്ടെ..
എനിക്കൊന്നും മനസ്സിലാവ്ന്നില്ല വായിച്ചവരിൽ ഏറെപ്പങ്കും അഭിപ്രായപ്പെട്ട പോലെ.! പക്ഷെ എന്തൊക്കെയോ തീവ്രതയുള്ള വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒന്നറിയാം നല്ല കഥ്യാവും. നമുക്ക് മനസ്സിലാവാത്തതൊക്കെ പൊട്ട എന്ന് പറയാൻ ഞാനാളല്ല. ആശംസകൾ.
ReplyDeleteപുരുഷന്‍ കണ്ട 'ഒരേ ഒരു കന്യയാളാകാന്‍ ' ചെല്‍പ്പാര്‍ക്കിന്‍ ചുവന്ന കുപ്പികള്‍ ഇനിയും വാങ്ങുമോ?.....ഇതാണ് ഇന്നിന്റെ പെൺകാഴ്ച.. വാക്കുകളുടെ കസർത്ത് കൊണ്ട് വിഷയത്തിനു ബലഷയം സംഭവിച്ചിരിക്കുന്നൂ.അക്ഷരത്തെറ്റുകൾ വായനയെ ശല്യപ്പെടുത്തുന്നൂ.വായനക്കാർക്ക് മനസ്സിലാകാൻ വേണ്ടിയാണു സാധാരണ സാഹിത്യകാരന്മാർ എഴുതുന്നത്.. ഇവിടെ ഇന്ദു എന്ന പ്രശസ്ത എഴുത്തുകാരി ബ്ലോഗെഴുന്നവർക്ക് നേരെ വാളെടുക്കുന്നൂ..."കണ്ടോളിൻ...ഇതാണു സഹിത്യം..അല്ലാതെ നിന്റെയൊക്കെ ടോയിലെറ്റ് സാഹിത്യമല്ല" എന്ന മനസ്സിലെവിടെയോ പകയുടെ കനലെരിക്കുന്നൂ...പണ്ട് ബോധധാരാപ്രസ്ത്ഥാനം നിലനിന്നിരുന്ന ഒരു കാലഘട്ടത്തിൽ ഞാനും എഴുതിയ ഒന്ന് രണ്ട് വരികൾ ഓർമ്മ വരുന്നൂ"ഉലയൂതി തീ പിടിപ്പിച്ച വിഭ്രാന്തിയുടെ അകത്തമ്പലത്തിൽ അർദ്ധ രാത്രിയുടെ ഭീകരാരവ ഭേരിമുഴക്കം കാഹളദ്വനിയാകുമ്പോൾ" അന്ന് അത് മലയാളനാട്ടിലാണു പ്രസിദ്ധീകരിച്ചതെന്ന് തോന്നുന്നൂ..ഇന്നായിരുന്നെങ്കിൽ മാളോർ എന്നെ തല്ലിക്കൊന്നേനേ...സഹോദരീ...ബ്ലോഗുലകത്തിലേക്ക് വന്നെത്തിയതിൽ...സുസ്വാഗതം..വേഡ് വെരിഫിക്കേഷൻ ഒഴിവാക്കൂ....
ReplyDeleteഇന്ദു, ഇതിനു അഭിപ്രായം പറയാന്‍ ഞാന്‍ തീരെ പോരാ ...അതുകൊണ്ട് ഞാന്‍ മിണ്ടാതെ പോകുന്നു ...:(
ReplyDeleteഎനിക്കു മൊത്തം മനസ്സിലായി... ഹൊ അപാരം ഇതാണല്ലേ സാഹിത്യം....
ReplyDeleteഎനിക്കും ഒന്നും മനസിലായില്ല ,എന്തൊകെയോ ചവിട്ടും കുത്തും ,വീണ്ടും വരാം ,ആശംസകള്‍
ReplyDeleteഇന്ദു മേനോന്‍റെ ബ്ലോഗ് എന്ന് കണ്ടപ്പോ പ്രതീക്ഷയോടെ വന്നു നോക്കിയതാ.. പക്ഷെ.. മനോരാജ് പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്..
ReplyDeleteടോയ്ലെറ്റ് സാഹിത്യത്തില്‍ ഇത്രയൊക്കെ മതീന്നേ. എഴുത്തും വായനയുമൊക്കെ അച്ചടിലോകത്തല്ലേ, ബ്ലോഗിലൊക്കെ എന്ത് സാഹിത്യം ;-))
ReplyDeleteഇതാരെങ്കിലും ഒന്ന് മനസിലാവുന്ന ഭാഷയില്ലാക്കിതരാമോ? അക്ഷരതെറ്റ് അസഹനീയം :(
ReplyDeletetest
ReplyDeleteഇ വിഷയത്തില്‍ ഒന്നും പ്രതികരിക്കാന്‍ വയ്യ ,
ReplyDeleteകാരണം വല്ലോം മനസ്സിലാവണ്ടേ
ഞാന്‍ ഒക്കെ എത്രെയോ ഭേദം
"....വായന ബൌദ്ധികമായ വ്യായാമം കൂടി ആകുമ്പോള്‍ ദീര്‍ഘരൂപികള്‍ ആ മീഡിയങ്ങള്‍ കഥ, നോവലെറ്റ്, നോവല്‍തുടങ്ങിയവ ഷിഫ്റ്റിനു വഴങ്ങില്ല. പാരഡൈം ഷിഫ്റ്റ് കവിതയില്‍ 45% നടന്നു. ഓക്കെ. ബ്ലോഗ് സംസ്‌കാരം കൊണ്ട് വന്ന ചില ലളിതമായ ആത്മഭാഷണങ്ങള്‍, ഓര്‍മ്മകള്‍, നര്‍മ്മലേഖനങ്ങള്‍, അതിലധികം രതിപ്പേച്ചു കുറിപ്പുകള്‍ ...."
ReplyDelete"... കവിത വായിക്കാന്‍ വളരെ എളുപ്പമാണ്. ദൈര്‍ഘ്യം വളരെ കുറവ്. ആസ്വാദനം ലളിതം. ബൌദ്ധികമായ വ്യായാമത്തേക്കാള്‍ ഉപരി കാല്പനികമായ നെഞ്ച് ചേക്കലോ പുണരലുകളോ ആത്മാവിലേക്കുള്ള പ്രേമമോ ആണ് കവിത. ആ ഘടനയുടെ ലാളിത്യം തന്നെ പ്രധാന കാരണം. കവിത മനുഷ്യനെ തരളനാക്കുകയാണ്.
ഒരു വാക്ക് കൂടി... പലപ്പോഴും സൈബര്‍ യുഗ പിറവികളായ പുതുകവിതകള്‍ വെറും പുകവിതകള്‍ ആയും കാണാറുണ്ട്....."
ഇന്ദുമേനോന്റേതായി എൻ മലയാളം പോർട്ടലിൽ വന്ന,ഇതുവരെ നിഷേധിയ്ക്കപ്പെട്ടിട്ടില്ലാത്ത ഇന്റർവ്യൂവിൽ നിന്ന് എടുത്തെഴുതിയിട്ടുള്ളതാണീ മേലത്തെ വാക്കുകൾ..അവയെ എത്ര അൻവർത്ഥമാക്കുന്ന വരികൾ...മുഹമ്മദ് സഗീർ പണ്ടാരത്തിലിനു ശേഷം ഇത്രയും വൃത്തികെട്ട കക്കൂസ് സാഹിത്യം ബ്ലോഗിൽ ആരും എഴുതിയിട്ടുണ്ടെന്ന് തോന്നുന്നില്ല. യാതൊരു ബൗദ്ധികവ്യായാമവും ചെയ്യാതെ(ഓഹ് അത് വായനക്കാരൻ ചെയ്യേണ്ടതാണല്ലോ അല്ലേ.!)
എഴുതിയ വെറും രതിപ്പേച്ച് പുകവിത!
പ്ലസ്സിലിട്ട അവസാനവരികൂടി ഇടഡാ സ്വപ്നാ... (അടി മിസ്സാവല്ല്) :)))
ReplyDeleteകീബോര്‍ഡിലെ എന്റര്‍ കീ വര്‍ക്ക് ചെയ്യുന്നില്ല.....ഇല്ലെങ്കില്‍ ഞാന്‍ ഇന്നൊരു മഹാകാവ്യം എഴുതിയേനെ !
ReplyDeleteഇന്ദു.......
ReplyDeleteനിങ്ങൾ ഒരു നല്ല എഴുത്തുകാരിയാണ്....മറക്കരുത്