Saturday 7 January 2012

പട്ടി ജന്മം...(2011 ലെ ദിനസരി കുറിപ്പുകള്‍ )

ആദ്യമായി ആ പട്ടിയെ ഞാന്‍ കാണുമ്പോള്‍ അത് ഗര്‍ഭിണിയായിരുന്നു എന്ന് ഞാന്‍
തിരിച്ചറിഞ്ഞിരുന്നില്ല ......വിളറിയ പൂച്ചക്കുട്ടിക്കായ്‌ പോലത്തെ മുലക്കകണ്കളും
അനേക സമുദ്രസ്വാസ്ത്യങ്ങള്‍ ഉന്മാദിയാക്കിയ രണ്ടു ചെറിയ കണ്ണുകളും..
ഗര്‍ഭപാത്രത്തില്‍ ഒരു ജീവ ചലനം ഉണ്ടെന്നു തോന്നാത്ത വിധം ശുഷ്കമായ
വയറും....അസ്ഥിയോടോട്ടിയ ചര്‍മ്മവും ....പൊഴിഞ്ഞ രോമവും..
വായില്‍ നിന്നും ദയനീയമാം വിധം ഓരം തള്ളിയോഴുകിയ കൊഴുത്ത
ഉമിനീരും....ഷൂസിട്ട കാലു കൊണ്ട് അതിന്റെ കഴുത്തില്‍ ഒരാള്‍ ചവിട്ടി പിടിച്ചിരുന്നു...
അതി പ്രാകൃതമായ രീതിയില്‍ അത് എന്നെ നോക്കി കരഞ്ഞു കൊണ്ടേയിരുന്നു....
"എനിക്ക് പേയില്ല.... പേയില്ല" അത് ഞരങ്ങി .....
കഴുത്തില്‍ വെള്ളികൊണ്ടൊരു കമ്പി ഇട്ടപ്പോള്‍
അതിന്‍റെ കണ്ണില്‍ നിന്നും രെക്തം പൊടിഞ്ഞു .....
ദുര്‍ബലമായ കാലുകള്‍ പൊടി മണ്ണിലുരഞ്ഞു....
ചെളി പുരണ്ട നഖങ്ങള്‍ ....
മദാമ്മ ചെപ്പോളം ചോരയാര്‍ന്ന നാവ്.....
പ്രാണറുന്നത്തിന്‍റെ വെപ്രാളം..........
അവസാന ശ്വാസത്തിന് വേണ്ടി അത് പിടഞ്ഞു....
പട്ടിയുടെ സ്വത സിദ്ധമായ ആ നിലവിളി....അല്ല
മോങ്ങല്‍....
അടുത്ത നിമിഷം അതിന്‍റെ കണ്ണുകള്‍ വന്യമായി തുറുത്ത്‌
വന്നു ...എന്‍റെ വീര്‍ത്ത വയറിലേക്ക് പ്രാണ സങ്കടത്തോടെ
ഒന്ന് നോക്കി....
ഹൃദയം മുറിയുന്ന ഒരു നിലവിളിയോടെ ആ പട്ടി
പ്രസവിച്ചു.....
"ളെ.....ളെ...."
ഒരു കുഞ്ഞുകരച്ചില്‍ ....
എന്‍റെ ദൈവമേ ഞാന്‍ ചെവി പൊത്തി......

No comments:

Post a Comment