Saturday, 7 January 2012

പാട്ട് മാഷുടെ കാമുകി..

        ഇന്ന് വളരെ വ്യത്യസ്തമായ ദിവസമായിരുന്നു..
അവളെ കണ്ടു...ഞാന്‍ അവളെ കണ്ടു..
എയിഡ്സ് രോഗിയുടെ ഭാര്യയെ....
അവള്ല്ക് രോഗമുണ്ടോഎന്നെനിക്കു അറിയില്ല.. .
എങ്കിലും ഒരു രോഗിയെക്കള്‍ അധികം
വിളര്‍ത്ത മുഖം.
സൌന്ദര്യമേ.......
 ചര്‍മത്തിന്റെ സുഷിരങ്ങളില്‍ കൊഴുത്ത എണ്ണയായി
കിനിഞ്ഞും ...കവിള്‍ തുടിപ്പിടങ്ങളില്‍ രേക്ത ഘടികാരങ്ങളുടെ
ചുവന്ന സൂചിയായി പതിമ്മൂന്നു  വയസ്സില്‍  അവളെ നീ പെണ്‍ ആക്കിയും
വിരല്‍ തുമ്പില്‍ വെണ്ണ മണം ഒളിപ്പിച്ചും..
പിങ്ക് കാല്‍ പാദങ്ങള്‍ക്ക് കീഴെ  നാട്ടു മണ്ണിന്റെ തണുപ്പും
വീഞ്ഞിന്റെ ലഹരിയും വയല്‍ സന്ധ്യാ പൂക്കളുടെ
ഇളം ഇതള്‍ അറിവുകള്‍  തിളക്കിയും നീ അവളെ
എന്റെ ഗ്രാമത്തിലെ വിശുദ്ധ കന്യയാക്കിയില്ലേ?

   അവളുടെ വിവാഹ പകല്‍, ഇടവഴിയില്‍ നിന്നും
ജോനന്‍സ് കുട ചൂടി അവള്‍ അനുഗമിച്ച ആ കറുത്ത
കാട്ടു കാളയെ തോട്ടിലേക്ക് ഉന്ധിയിട്ടു കൊല്ലണമെന്ന് ഞാന്‍
എന്തിനു ആഗ്രഹിച്ചു...?
     എന്റെ സ്ക്കൂളില്‍ പാട്ട് പഠിപ്പിക്കാന്‍ വന്ന
ബ്രൌണ്‍ കണ്ണുള്ള ചെറുപ്പക്കാര..നീ എനിക്ക് വാങ്ങിച്ചു തന്ന
നാരങ്ങാ മിട്ടായികളുടെ നന്ദിയോ അത്?

അതോ കണ്ണീര്‍ ഉണങ്ങി മിനുങ്ങിയ കണ്ണുകളോടെ നിന്റെ
വാടക വീട്ടിലെ ജനാലയിലൂടെ ഞാന്‍ കണ്ട നിന്റെ ദുര്‍ബലമായ രൂപത്തോടുള്ള
എന്റെ ശൈശവ സഹതാപമോ?
    നിങ്ങള്‍ വിശ്വസിക്കുമോ..ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി
ആദ്യമായി തീപ്പെട്ടി കത്തിച്ചത് അന്നാണെന്ന്...
അവള്‍ തന്ന പ്രേമ ലേഖനങ്ങള്‍  ആ maashakku തിരികെ
കൊടുക്കുവാന്‍ എനിക്ക് തോന്നിയില്ല...
  തീപ്പെട്ടി കത്തിച്ചു പറങ്കി മര ചോട്ടിലെ കരിയിലകളില്‍
പൊതി ഞാനാ പ്രേമത്തെ എരിച്ചു...
അവയുടെ കണ്ണീരും  സ്വപ്നങ്ങളും പൊട്ടിച്ചിരികളും...
ടാപ്പ് ടാപ്പ് ശബ്ദത്തില്‍ എരിഞ്ഞു.... പറങ്കി ഇലകളുടെ
ഇടയില്‍ കുടുങ്ങിയ അണ്ടികള്‍ വറവ്  മണം   കാട്ടി....

 അവളെ ബാലാത്കാരം ചെയ്തത് ദൈവമായിരുന്നോ?
അതോ സാത്താണോ?ആരായിരുന്നു അവളുടെ കുഞ്ഞിന്റെ
അച്ഛന്‍..
   .മുന്തിരി വള്ളികള്‍ പൂത്ത് തളിര്‍ത്ത അവളുടെ
ഉടലില്‍ പാപം ചെയ്യാന്‍ ദൈവമേ നീ മുതിര്ന്നോ?
ജക്ക്രന്തകള്‍ നിറം കൊടുത്ത ചുണ്ടുകളില്‍ ദൈവമേ നീ
നിന്റെ ചുണ്ടുകള്‍ ചെര്‍തുവോ?
       തൊട്ടു വാക്കിലെ മണ്ണിടിഞ്ഞു ആ കുഞ്ഞു മരിച്ചു പോയ
അന്ന് ഞാന്‍ തിരിച്ചറിഞ്ഞു...എന്റെ ദൈവമേ എന്റെ ദൈവമേ
നീ തന്നെ നീ തന്നെ....അത് ചെയ്തത്...

  മുംബൈയിലെ ഫ്ലാറ്റില്‍ നിന്നും നീ നിന്റെ അമ്മക്കെഴുതിയ കത്തുകള്‍ ഞാനാണ്
പൊട്ടിച്ചു വായ്ച്ചത്...
ഞാനാണ് നിനക്ക് മറുപടികള്‍ എഴുതിയത്....
മരുന്നുകള്‍ക്ക് വില കൂടിയതിനെ പറ്റി നീ എഴുതി...
തട്ടാനു നിന്റെ അമ്മയുടെ കമ്മല്‍ കൊടുത്തു ആയിരം രൂപ വാങ്ങിയതും ഞാന്‍...

ഇന്നിപ്പോള്‍ പത്തു വര്‍ഷത്തിനിപ്പുറം നിന്നെ മെഡിക്കല്‍ കോളേജിന്റെ വാതില്‍ക്കല്‍
കണ്ടപ്പോള്‍ നീ എന്തിനാണ് കരഞ്ഞത്?
പൂച്ചക്കുട്ടിക്കയകളും മിണ്ട മിണ്ടിക്കയകളും കൊട്ടപ്പഴവും
ചക്കമുല്ല പൂക്കളും എനിക്കായി എന്നും സൂക്ഷിച്ച ഓര്‍മ്മയില്‍
എന്നിലെ കുട്ടി പഴയ പോലെ പുഞ്ചിരിച്ചു....
നിനക്ക് വേണ്ടി എനിക്ക് നാരങ്ങാ മിട്ടയികള്‍ വാങ്ങിതന്ന ചെറുപ്പക്കാരനെയും
ഓര്‍ത്തു...
"മാഷേ കാണാറുണ്ടോ?"
"മ്മ്ഹം "
"സുഗാണോ?" ഞാന്‍ ചിരിച്ചു?
എത്ര മാസമായി?
"എട്ടു"
കുട്ടികള്‍ ?"
ഇല്ല" അവള്‍ തലയിളക്കി...

ഒരു ചായ കുടിക്കാമെന്ന് പറഞ്ഞപ്പോള്‍ അവള്‍ എന്റെ ഒപ്പം വന്നു...
ഞാന്‍ എല്ലാ കഥകളും അറിഞ്ഞിരുന്നു...
HIV  ആണെന്ന് അറിഞ്ഞതിനു ശേഷം ആണ്  അയ്യാള്‍ അവളെ
വിവാഹം ചെയ്തത്...
പ്രസവം വരെ അവളൊന്നും അറിഞ്ഞില്ല...
"അറിഞ്ഞപ്പോള്‍..എന്താ..നീന്
തലറിയാവുന്ന
എനിക്ക് കൈതോട്ടില്‍ വീണ കുഞ്ഞിനെ കയറ്റനാണോ പാട്?"
അവള്‍ ചിരിച്ചു...പഴുപ്പ് വീണ മോണകള്‍...ഇളകിയ പല്ലുകള്‍...
"അമ്മ അമ്മാ  ആ വിളിയുണ്ടല്ലോ...അതിനു ചെവി കൊടുക്കാതെ ഓടിയത് കൊണ്ട് എന്റെ
കുഞ്ഞു രേക്ഷപ്പെട്ടു"അവളുടെ നിസ്സന്ഗത എന്നെ ഭയപ്പെടുത്തി...

 " രേണ്ടാള്‍ക്കും ഐഡ്സായി ....ഇപ്പൊ ആള്‍ക്ക് ക്യാന്സേരും  ഉണ്ടേ...ഇബടെ
കിടത്തി ചികിത്സയാ.."

  അവള്‍ക്കൊപ്പം ക്യന്‍സ്സര്‍ വാര്‍ഡിലേക്ക് നടക്കുമ്പോള്‍ അവള്‍ ശബ്ദം താഴ്ത്തി
പറഞ്ഞു..
"മാഷോട് പറയണം...അന്ന് ഞാന്‍ ഒരു പാട് നേരം അരളിപ്പ്രം അമ്പലത്തില്
കാത്തു നിന്നൂന്നു.."
അവളുടെ കണ്ണുകളില്‍ മഴ പൊട്ടുന്നു...
ആദിമമായ ഒരു പക എന്നില്‍ നിറയുന്നത് ഞാന്‍ അറിഞ്ഞു...
ക്യാന്‍സ്സര്‍ വാര്‍ഡില്‍  മൊട്ടത്തലയും...അസ്ഥിയില്‍ തോലോട്ടിയ
രൂപവുമായി ഇരുന്ന കറുത്ത കാളയോട് ഞാന്‍ പകയോടെ
ചിരിക്കാന്‍ ശ്രമിച്ചു...
കണ്ണീര്‍ പുരണ്ട മാഷുടെ മുഖം ഓര്‍മ്മ വന്നു...
പോടനി പശ കൊണ്ട് ആയിരം രൂപ വെച്ച കത്ത് ഒട്ടിച്ചു
പൊട്ടിക്കരഞ്ഞ ഒരമ്മയെ ഓര്‍മ്മ വന്നു...
ജലതിലേക്ക് താണു താണ്‌ പോകുമ്പോള്‍ നിസ്സഹായമായി അമ്മയെ വിളിച്ച
മെലിഞ്ഞ കുഞ്ഞിനെ ഓര്‍മ്മ വന്നു....
ഞാന്‍ പകയോടെ കൈകള്‍ അയാള്‍ക്ക്‌ നേരെ നീട്ടി..
ഉണക്ക ചുള്ളികള്‍ പോലെ പരുത്ത പാപ കൈകള്‍...
ഞാന്‍ എന്റെ മുഴുവന്‍ പകയോടും കൂടി അവയെ അമര്‍ത്തി...

വെളുത്ത പെയ്സ്റ്റ് പോലെ പത്തു നഖങ്ങള്‍ക്കിടയിലൂടെയും
വെള്ള പഴുപ്പ് പുറത്തേക്കു വന്നു...
അയാള്‍ വേദന കൊണ്ട് പുളഞ്ഞപ്പോള്‍ ക്രൂരമായ ഒരു ചിരിയോടെ
ആ കൈകളെ ഉപേക്ഷിച്ചു ഞാന്‍ തിരിച്ചു നടന്നു

2 comments:

  1. Manasil ninnu oru kadal ozhukipoi..kannil ninnu kuruviyum

    ReplyDelete
  2. ഈ കറുത്ത പ്രതലം മാറ്റിക്കൂടെ? വായന സുഖമാവുന്നില്ല. വിഷയപരിസരം നല്ലത്. ചിന്തിക്കേണ്ടത്..

    ReplyDelete