Thursday, 26 January 2012

ശ്വാസ കോശങ്ങളില്‍ തേന്‍കൂട സൂക്ഷിച്ചവള്‍

ശ്വാസ കോശങ്ങളില്‍ തേന്‍കൂട സൂക്ഷിച്ചവള്‍

    മരണത്തിന്‍റെ സാവലോന്‍ ഗന്ധശാന്തതക്കും 16 ഡിഗ്രീ തണുപ്പിന്‍റെ മോര്‍ച്ചറിനിശബ്ദതക്കും ഇടയിലൂടെ
ചുവന്നു തുടുത്ത കാല്പാദത്തിന്റെ അതിദുര്‍ബലമായ ഒരു കിതപ്പ് ഞാന്‍ കേട്ടു............
                   "ഇവര്‍ക്കൊരിക്കലും ഒരു കവിള്‍ കഫം കാര്‍ക്കിചെടുക്കനാവില്ല"
ഊശാന്താടിക്കാരന്‍ ഡോക്ടര്‍ അലെക്സാണ്ടാര്‍ കാര്‍ക്കശ്യം വിടാതെ പുഞ്ചിരിച്ചു.
                   "നോക്കൂ"അയാള്‍ കറുത്ത എക്സ് റേ ഷീട്ടുയര്‍ത്തി....
നീല പ്രഭാതത്തിലെ തണുവിടാ പുകമഞ്ഞു നിറത്തില്‍ രണ്ടു ശ്വാസ കോശങ്ങള്‍...
                    "തെന്കൂട് പോലെ ആയതു കണ്ടോ?"
ഡോക്ടര്‍ നീണ്ട വിരലുകളാല്‍ ആ ശ്വാസ കോശ ചിത്രത്തില്‍ ഉരസി
സ്നേഹത്തിന്‍റെ പ്രാണചിത്രങ്ങള്‍...
അയഞ്ഞ ബലൂണ്‍ പോലൊരു മാംസവല സഞ്ചി..
                     "ഇവര്‍ ഇത്ര കാലം ജീവിച്ചിരുന്നത് തന്നെ അത്ഭുതം..."
കറുത്ത കോട്ടിട്ടു പുറത്തു ഒരു ന്യായാധിപ ഗൌരവത്തില്‍ നിന്ന മരണം, ഏതു നിമിഷവും മുറിയിലേക്ക്
കയറി വരുമെന്ന് ഞാന്‍ ഭയപ്പെട്ടു...
എഴുപതു വര്‍ഷങ്ങള്‍ നടന്നു തീര്‍ത്തിട്ടും  വാര്‍ധക്യം ഉറിഞ്ചിയതിന്റെ  ഗന്ധം ഉടല്‍  ഉയിര്‍ത്തിട്ടും , ഇന്നും ചുവന്നു നിന്ന കാല്പാദങ്ങളില്‍ ഞാന്‍ മുറുകെ പിടിച്ചു...
                       "പോവല്ലേ പോവല്ലേ"എന്ന് ഞാന്‍ ഹൃദയം, പ്രസാദ നെയ്യോളം ഉരുക്കി പറഞ്ഞു...
പെട്ടന്ന് അവര്‍ കണ്ണ് തുറന്നു...
ഇളം ബ്രൌണ്‍ നിറമാര്‍ന്ന കൃഷ്ണമണികളില്‍ ജീവപ്രകാശം നിറച്ചു അവര്‍ രോഗാതുരമായ  പുഞ്ചിരി വിടര്‍ത്തി...
കവിളില്‍ നുണക്കുഴികള്‍ ആഴത്തില്‍ തെളിഞ്ഞതോടെ ഞാന്‍ ഉറക്കെ കരഞ്ഞു....
ശ്വാസ കോശങ്ങളില്‍... രോഗത്തിന്‍റെയും  വേദനയുടെയും സ്നേഹത്തിന്‍റെയും വാത്സല്യത്തിന്റെയും തേന്‍ കൂടകള്‍ സൂക്ഷിച്ച സ്ത്രീ അവരുടെ മൃദുകൈപാതി  എനിക്ക് നേരെ നീട്ടി...
                 "അമ്മമ്മക്ക് ഒന്നുല്ല്യ..... ഒന്നുല്ല്യ..... കരയണ്ട... കരയണ്ട...." എന്ന് പറഞ്ഞു...(from DCs new book "Enne chumbikkan padippicha sthreeyye")

20 comments:

 1. നഞ്ചെന്തിനാ നാല് നാഴി ? എന്ന് പറയുന്ന പോലെ നല്ല നല്ല എഴുത്തുകൾ എന്തിനാ അധികം നീട്ടുന്നത് ? നന്നായിരിക്കുന്നൂ. ഈ ബ്ലാക്ക് ബാക്ഗ്രൗണ്ട് ഒന്ന് മാറ്റി വൈറ്റായിരുന്നാൽ വായനയ്ക്ക് കുറച്ച് കൂടി സുഖം കിട്ടും. ഇപ്പൊ കണ്ണിനാകെ ഒരു അസ്വസ്ഥത. ആശംസകൾ.

  ReplyDelete
 2. ബ്ലോഗിങ് പരിപാടി കക്കൂസ് സാഹിത്യം എന്ന് വിശേഷിപിച്ച താങ്കള്‍ ഒടുവില്‍ ബ്ലോഗിങ് പരിപാടിയെ അംഗീകരിച്ചു എന്ന് തോനുന്നു. ഇനിയെങ്കിലും താങ്കള്‍ പണ്ട് വിമര്‍ശിച്ചതിനെ തിരുത്തി പറയാമോ ?

  ReplyDelete
 3. ഹഹഹ അങ്ങനെ ഇന്ദു മേനോനും കക്കൂസില്‍ എത്തി അങ്ങനെയേ പറയാന്‍ പറ്റൂ സകല ബ്ലോഗുകളും കക്കൂസ് സാഹിത്യം ആണെന്ന് പറഞ്ഞ മലയാളത്തിന്റെ മുഖ്യ ധാരാ എയുത്തുകാരിയുടെ ബ്ലോഗും അങ്ങനെ തന്നെ ആവും എന്നാണു കരുതേണ്ടത് അല്ലെ
  ഏതായാലും നല്ല എഴുത്ത് ആശംസകള്‍

  ReplyDelete
 4. ചേച്ചിയേയ്
  നിങ്ങളും ഇവിടെ വന്നു അല്ലേ...........
  കക്കൂസ് ഇല്ലെങ്കിലും ജീവിക്കാം, ഉണ്ടെങ്കിലും ജീവിക്കാം, ഉണ്ടാകുന്നതാണ് നല്ലതും ഹിഹിഹിഹി

  എഴുത്തിന് ആശംസകള്‍

  ReplyDelete
 5. പ്രിയപ്പെട്ട എഴുത്തുകാരിക്ക് ബ്ലോഗുലകത്തിലേക്ക് സ്വാഗതം......ഇവിടെ പല ജാതി എഴുത്തുകാര്‍ ഉണ്ട് മുഖ്യധാരയെപ്പോലെ അതിലും ഉള്ള എല്ലാജാതി സാഹിത്യവും ഇതിലും ഉണ്ടാകും ...ഇതിനെ മൊത്തം അടിചാക്ഷേപിച്ചത് തീര്‍ച്ചയായും ശേരി ആയില്ലാ എന്ന് തന്നെയാണ് അഭിപ്രായം ..ഇല്ലെങ്കില്‍ നിങ്ങള്‍ മലയാളത്തിലെ മുഖ്യ ധാരാ എഴുത്തുകലെക്കാള്‍ മനോഹരമായി എഴുതുന്ന ആളുകളുടെ ബ്ലോഗുകള്‍ വായിക്കുക എന്നിട്ട് അഭിപ്രായം പറയണം എന്ന് കൂടി അപേക്ഷ,,,,

  ReplyDelete
 6. എനിക്കങ്ങോട്ട് വിശ്വാസം പോരാ...
  ആരെങ്കിലും നമുക്കിട്ടു പണിതരുകയാണോ എന്നൊരു സംശയം ഇല്ലാതില്ല.

  ReplyDelete
 7. നല്ല എഴുത്ത് ആശംസകള്‍

  ReplyDelete
 8. നല്ലഎഴുത്തിന് ആശംസകള്‍

  ReplyDelete
 9. ഈ ബ്ലോഗിന്റെ ബാക്ക് ഗ്രൌണ്ടോ ഫോണ്ടിന്റെ കളറോ മാറ്റിയാല്‍ വായന സുഖം കിട്ടും എന്നൊരഭിപ്രായം ..
  ഈ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് കണ്ണും കൊണ്ടേ പോകൂ ......!

  ReplyDelete
 10. എഴുത്ത് നന്നായിട്ടുണ്ട്..പക്ഷെ വട്ടപ്പോയില്‍ പറഞ്ഞത് പോലെ , ഈ "കളര്‍" കണ്ണും കൊണ്ടേ പോകൂ.. ഇല്ലെങ്കില്‍ മാഡം തന്നെ ഒന്ന് വായിച്ചു നോക്കൂ...പിന്നെ കക്കൂസ് കാര്യം, അത് വിട്ടു.. കാരണം, ഏതു പോലീസ്‌ കാരനും ഒരു അബദ്ധം ഒക്കെ പറ്റും..

  ReplyDelete
 11. ഇത് നമുക്കിട്ടു ആരോ പണിയുന്നതാ .....ഞാനില്ല ഇനി ഇങ്ങോട്ട് .....:)

  ReplyDelete
 12. വിമര്‍ശനത്തിന് മുമ്പ്‌ രണ്ടു വട്ടം ആലോചിക്കാതെ പോയതാണ് താങ്കള്‍ക്ക് പറ്റിയ അബദ്ധം. ബൂലോകത്തെ അടച്ചാക്ഷേപിച്ചതിലുള്ള പ്രതിഷേധവും തെറ്റ് തിരുത്തിയതിനുള്ള അഭിനന്ദനവും അറിയിക്കുന്നു.

  ReplyDelete
 13. ബ്ലോഗില്‍ എഴുതുന്നവരെ അടച്ചു ആക്ഷേപിച്ച താങ്കള്‍ തന്നെ ഒരു ബ്ലോഗ്‌ തുടങ്ങി കണ്ടതില്‍ അതിയായ സന്തോഷം. അഭിപ്രായം ഇരുമ്പുലക്ക അല്ല എന്ന് ഞാനും കേട്ടിട്ടുണ്ട്.  സഹോദരി ഒരു കാര്യം മനസ്സിലാക്കുക. ഈ മീഡിയം വന്നതിനു ശേഷം, സൌജന്യമായി നമ്മുടെ ചിന്തകള്‍ നാലാളെ അറിയിക്കാം എന്നുള്ള ചിന്തയില്‍ ആണ് ഞാനടക്കമുള്ള പലരും കഥകളും മറ്റും എഴുതുന്നത്‌. താങ്കളെ പോലെ വലിയ എഴുതുകാര്‍ക്കല്ലേ പുസ്തകങ്ങള്‍ ഒക്കെ ഇറക്കാനും, മറ്റും പറ്റു !

  താങ്കളുടേത് ഏത് തരം സാഹിത്യമാണെങ്കിലും അതിനെ പുകഴ്ത്താന്‍ ചിലര്‍ ഉണ്ടായേക്കാം.

  ReplyDelete
 14. കക്കൂസ് സാഹിത്യ ലോകത്തേക് സ്വാഗതം :)

  ReplyDelete
  Replies
  1. ഒരാൾ നമ്മൂറ്ടെ ലോകത്തേക്ക് വരുമ്പോൾ സന്തോഷത്തോടെ സ്വീകരിച്ച് ആനയിക്കൂ.. പ്ലീസ്... :)

   Delete
 15. nobody will be able to read it comfortably if you keep it in reverse. make it normal - white background, black letters. upload bhroonam, that was a v good one.

  ReplyDelete
 16. നല്ലഎഴുത്തിന് ആശംസകള്‍

  ReplyDelete